ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിന് ശേഷം അടച്ചിട്ട ഹൈസ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പ്രി യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10ാം ക്ലാസ് വരെയുള്ള ഹൈസ്‌കൂളുകളാണ് ഇന്ന് മുതല്‍ തുറക്കുന്നത്. എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍, പൊലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് സൗഹാര്‍ദ്ദപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി സമാധാന യോഗങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകള്‍ സാധാരണരീതിയില്‍…
Read MoreTag: school
കേരളത്തിലെ അങ്കണവാടിയും സ്കൂളുകളും തിങ്കളാഴ്ച തുറക്കും;
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ കേരളത്തിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുന്നു. സ്കൂളുകൾ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയിൽ മാറ്റമുണ്ടാകില്ല. ക്ലാസുകൾ വൈകിട്ട് വരെയാക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതുകൊണ്ടുതന്നെ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. മുഴുവൻ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്കൂളിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ…
Read Moreകേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു, ക്ലാസുകള്‍ വൈകിട്ട് വരെ.
തിരുവനന്തപുരം: കേരളത്തിലെ 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെയാണ് ക്ലാസ് ഉണ്ടാകുക. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന…
Read Moreകേരളത്തിലെ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരിയിൽ സ്‌കൂളുകൾ അടച്ചത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷന്‍ 85 ശതമാനവും കുട്ടികളുടെ വാക്സിനേഷന്‍ 72 ശതമാനവും പൂര്‍ത്തീകരിച്ചു. അവലോകനയോഗത്തിലെ മറ്റു തീരുമാനങ്ങൾ –…
Read Moreപരീക്ഷ എഴുതാൻ സ്‌കൂളിൽ 75 ശതമാനം ഹാജർ നിർബന്ധമല്ല; കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്
ബെംഗളൂരു: സ്‌കൂളുകളിൽ റഗുലർ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അറിയിച്ചു. ജനുവരി 29-ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും വിദഗ്ധരുടെയും ഉപദേശം പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്കൂളുകൾ തുറന്നാൽ തന്നെ വിദ്യാർത്ഥികൾക്ക് അവസാന പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ നിർബന്ധം എന്ന നിയമം നടപ്പാക്കാൻ സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ പ്രതികൂലമായി ബാധിച്ചതിനാൽ സ്‌കൂളുകൾ തുറക്കുന്നത് വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുമെന്ന്…
Read Moreവിദ്യാർത്ഥികൾക്ക് ഹിജാബ് ഇല്ലാതെ കഴിയില്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കാമെന്ന് എംഎൽഎ ഭട്ട്
ഉഡുപ്പി: കർണാടക സർക്കാർ ഉന്നതാധികാര സമിതി മുഖേന ഹിജാബ് വിവാദത്തിന് പരിഹാരം കാണാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട് പറഞ്ഞു, എന്നാൽ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഉഡുപ്പിയിലെ വനിതാ ഗവൺമെന്റ് പിയു കോളേജിൽ നിലവിലെ സ്ഥിതി തുടരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം നിലവിൽ ഹിജാബ് അനുവദനീയമല്ലെന്ന് അദ്ദേഹം പറഞ്ഞത്. ഹിജാബ് പ്രശ്‌നം മുഴുവനായും ചില നിക്ഷിപ്ത താൽപ്പര്യങ്ങളുടെ സൃഷ്ടിയാണെന്നും ഇത് കോളേജ് കാമ്പസിലെ യോജിപ്പുള്ള അന്തരീക്ഷത്തെ തകർക്കാൻ ചെയ്തതാണെന്നും ഭട്ട് അഭിപ്രായപെട്ടു. വസ്ത്രധാരണവും…
Read Moreബെംഗളൂരു ഒഴികെയുള്ള സ്കൂളുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കാൻ തയ്യാറെടുക്കുന്നു.
ബെംഗളൂരു: ബെംഗളൂരു ഒഴികെ സംസ്ഥാനത്തുടനീളമുള്ള സ്കൂളുകൾ (1 മുതൽ 10 വരെ ക്ലാസുകൾ) തുറക്കാൻ അനുവദിക്കുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അറിയിച്ച പിറ്റെ ദിവസം തന്നെ ജനുവരി 24 മുതൽ സ്‌കൂളുകൾ വീണ്ടും തുറക്കാൻ മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ഡോ. ബഗാദി ഗൗതം ഉത്തരവിട്ടു. 2022 ജനുവരി 22 ലെ ഉത്തരവിൽ, മാരകമായ കോവിഡ് -19 പാൻഡെമിക്കിന്റെ മൂന്നാം തരംഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അടുത്തിടെ അടച്ചുപൂട്ടിയ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകൾ നടത്തുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്…
Read Moreബെംഗളൂരുവിലെ സ്‌കൂളുകൾക്ക് ജനുവരി 29 വരെ അവധി പ്രഖ്യാപിച്ചു.
ബെംഗളൂരു: നഗരത്തിലെ സ്കൂളുകൾ ജനുവരി 29 വരെ അടച്ചിടുമെന്നും മറ്റ് ജില്ലകളിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ ക്ലാസുകൾ തുടരുമെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. ലോക്ക്ഡൗൺ നടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായും വിദഗ്ധ സമിതിയുമായും വെള്ളിയാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ബെംഗളൂരുവിൽ സ്‌കൂളുകൾ തുറക്കാനുള്ള നീക്കമുണ്ടാകുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും കോവിഡ് കേസുകളുടെ കുത്തൊഴുക്ക് കാരണം, പ്രത്യേകിച്ച് ബെംഗളൂരുവിൽ, ജനുവരി 29 വരെ സ്കൂളുകൾക്ക് അവധി നൽകാനാണ് തീരുമാനമെണെന്നും മന്ത്രി വെള്ളിയാഴ്ച…
Read Moreപുനർനിർമാണത്തിന് പണമില്ല; കർണാടകയിലെ തകർന്ന സ്കൂൾ കെട്ടിടങ്ങൾ ശോചനീയാവസ്ഥയിൽ.
ബെംഗളൂരു: പണമില്ലാത്തതിനാൽ സംസ്ഥാനത്തെമ്പാടും ശോചനീയാവസ്ഥയിലായ സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ നടത്തത്തെ സംസ്ഥാന സർക്കാർ. അതേസമയം സ്‌കൂളുകളും അങ്കണവാടികളും നിർമിക്കുന്നതിനുള്ള സാമ്പത്തികം സർക്കാർ വകയിരുത്തിയിട്ടുണ്ട്, എന്നിട്ടും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ പൊതുമരാമത്ത്, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമ വകുപ്പുകൾ 756 കോടി രൂപ ചെലവിൽ 3,243 സ്‌കൂളുകളുടെയും 138 കോടി രൂപ ചെലവിൽ 842 അങ്കണവാടികളുടെയും നിർമാണം ഇതിനോടകം ആരംഭിച്ചട്ടുണ്ട്. ഈ ഘടനകൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണിപ്പോലുള്ളത്. അതിൽ 2,722 സ്‌കൂളുകളും 551 അങ്കണവാടി കെട്ടിടങ്ങളും മറ്റ് പദ്ധതികളും പൂർത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ്…
Read Moreകേരളത്തിലെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് നാളെ മുതൽ.
ബെംഗളൂരു: കേരളത്തിലെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് നൽകാൻ ആരോഗ്യ വകുപ്പ് സജ്ജം. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷം ഇരു മന്ത്രിമാരുടേയും യോഗത്തിലാണ് സ്‌കൂളുകളിലെ വാക്‌സിനേഷന് അന്തിമ രൂപം നല്‍കിയത്. പൂര്‍ണമായും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വാക്‌സിനേഷന്‍ പ്രവര്‍ത്തിക്കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിന്‍ നല്‍കുക. 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കണമെന്നും…
Read More