ബെംഗളൂരുവിലെ സ്‌കൂളുകൾക്ക് ജനുവരി 29 വരെ അവധി പ്രഖ്യാപിച്ചു.

OFFLINE CLASS SCHOOL STUDENTS

ബെംഗളൂരു: നഗരത്തിലെ സ്കൂളുകൾ ജനുവരി 29 വരെ അടച്ചിടുമെന്നും മറ്റ് ജില്ലകളിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ ക്ലാസുകൾ തുടരുമെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. ലോക്ക്ഡൗൺ നടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായും വിദഗ്ധ സമിതിയുമായും വെള്ളിയാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ബെംഗളൂരുവിൽ സ്‌കൂളുകൾ തുറക്കാനുള്ള നീക്കമുണ്ടാകുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും കോവിഡ് കേസുകളുടെ കുത്തൊഴുക്ക് കാരണം, പ്രത്യേകിച്ച് ബെംഗളൂരുവിൽ, ജനുവരി 29 വരെ സ്കൂളുകൾക്ക് അവധി നൽകാനാണ് തീരുമാനമെണെന്നും മന്ത്രി വെള്ളിയാഴ്ച…

Read More

പുനർനിർമാണത്തിന് പണമില്ല; കർണാടകയിലെ തകർന്ന സ്കൂൾ കെട്ടിടങ്ങൾ ശോചനീയാവസ്ഥയിൽ.

Classroom SCHOOL

ബെംഗളൂരു: പണമില്ലാത്തതിനാൽ സംസ്ഥാനത്തെമ്പാടും ശോചനീയാവസ്ഥയിലായ സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ നടത്തത്തെ സംസ്ഥാന സർക്കാർ. അതേസമയം  സ്‌കൂളുകളും അങ്കണവാടികളും നിർമിക്കുന്നതിനുള്ള സാമ്പത്തികം സർക്കാർ വകയിരുത്തിയിട്ടുണ്ട്, എന്നിട്ടും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ പൊതുമരാമത്ത്, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമ വകുപ്പുകൾ 756 കോടി രൂപ ചെലവിൽ 3,243 സ്‌കൂളുകളുടെയും 138 കോടി രൂപ ചെലവിൽ 842 അങ്കണവാടികളുടെയും നിർമാണം ഇതിനോടകം ആരംഭിച്ചട്ടുണ്ട്. ഈ ഘടനകൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണിപ്പോലുള്ളത്. അതിൽ 2,722 സ്‌കൂളുകളും 551 അങ്കണവാടി കെട്ടിടങ്ങളും മറ്റ് പദ്ധതികളും പൂർത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ്…

Read More

കേരളത്തിലെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് നാളെ മുതൽ.

ബെംഗളൂരു: കേരളത്തിലെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് നൽകാൻ ആരോഗ്യ വകുപ്പ് സജ്ജം. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷം ഇരു മന്ത്രിമാരുടേയും യോഗത്തിലാണ് സ്‌കൂളുകളിലെ വാക്‌സിനേഷന് അന്തിമ രൂപം നല്‍കിയത്. പൂര്‍ണമായും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വാക്‌സിനേഷന്‍ പ്രവര്‍ത്തിക്കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിന്‍ നല്‍കുക. 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കണമെന്നും…

Read More

കേരളത്തിലെ സ്‌കൂളുകളില്‍ ജനുവരി 19 മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും

ബെംഗളൂരു: കേരളത്തിൽ ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍…

Read More

ബെംഗളൂരു സ്‌കൂളുകളിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് അവധി.

OFFLINE CLASS SCHOOL STUDENTS

ബെംഗളൂരു: സംസ്ഥാന സ്‌കൂളുകളിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ജനുവരി 31 വരെ അവധിയായിരിക്കുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് ബുധനാഴ്ച അറിയിച്ചു. എന്നിരുന്നാലും, കോവിഡ്-19 കേസുകളുടെ വർദ്ധനവ് കാരണം ഇത് ബെംഗളൂരു, ബെംഗളൂരു റൂറൽ ജില്ലകളിലെ സ്‌കൂളുകളിലേക്ക് മാത്രം ബാധകമാകുന്നതാണെന്നും എന്ന് അദ്ദേഹം അറിയിച്ചു. അണുബാധകൾ ഉയർന്നതാണെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ് അതുകൊണ്ടുതന്നെ കുട്ടികളെ ബാധിക്കുന്നതും കുറവായതിനാൽ മറ്റ് ജില്ലകളിലെ സ്‌കൂളുകൾ അടച്ചിടരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ ഫലപ്രദമല്ലാത്തതിനാൽ ഗ്രാമീണ മേഖലയിലെ…

Read More

ക്രിസ്മസിന് നോൺ വെജ് ഭക്ഷണം; സ്‌കൂൾ അടച്ച് കർണാടക വിദ്യാഭ്യാസ വകുപ്പ്.

StPaul-School-Bagalkote

ബെംഗളൂരു: ബാഗൽകോട്ട് ജില്ലയിലെ സെന്റ് പോൾ ഹയർ പ്രൈമറി സ്കൂളിൽ ‘നിയമവിരുദ്ധമായി’ ക്രിസ്മസ്  ആഘോഷിക്കുകയും മാംസാഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഡിസംബർ 30 ന് കർണാടക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കുട്ടികൾക്ക് സ്‌കൂളിൽ മാംസാഹാരം വിളമ്പുന്നുവെന്നും അതിലൂടെ കുട്ടികളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്നും ആരോപിച്ച് ‘ഹിന്ദു അനുകൂല സംഘടനകളുടെ’ കൺവീനർ പ്രദീപ് അമരണ്ണനാവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂൾ പ്രിൻസിപ്പൽ സിൽവിയ ഡി മാർക്ക്, മറ്റൊരു സ്‌കൂൾ ഉദ്യോഗസ്ഥനായ ജാക്‌സൺ ഡി മാർക്, വൈദികന്റെ സഹായത്തോടെ കുട്ടികളെ മതപരിവർത്തനം…

Read More

കോവിഡ്-നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു: കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഒരു പുതിയ വെല്ലുവിളിയുമായി സ്വകാര്യ സ്‌കൂളുകൾ അധികൃതർ രംഗത്ത്. കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്‌ക്കണമെങ്കിൽ മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കും ആർടി-പിസിആർ നെഗറ്റീവ്  റിപ്പോർട്ടുകൾ സമർപ്പിക്കാൻ സ്‌കൂളുകൾ അധികൃതർ ആവശ്യപെട്ടിട്ടുണ്ട്. ഒമിക്രോൺ മൂലമുണ്ടാകുന്ന പുതിയ കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും അവധിക്കാലത്തെ യാത്രകൾ വർദ്ധിക്കുന്നതിലും വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണമായി കരുതുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മിക്ക സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളും ക്രിസ്മസ്/പുതുവത്സര അവധിക്കാലത്തേക്കായി 10 ദിവസം സ്കൂൾ അടച്ചിടുകയും ജനുവരി 3-ന് ക്ലാസുകൾ പുനരാരംഭിക്കുകയും…

Read More

സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തി ഹിന്ദു വലതുപക്ഷ സംഘം

ബെംഗളൂരു : വലതുപക്ഷ ഗ്രൂപ്പുകൾ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള മറ്റൊരു സംഭവത്തിൽ കൂടി റിപ്പോർട്ട് ചെയ്തു, വലതുപക്ഷ ഹിന്ദുത്വ സംഘടനയിലെ അംഗങ്ങൾ കർണാടകയിലെ മണ്ഡ്യ ജില്ലയിൽ ക്രിസ്മസ് ആഘോഷം നടക്കുന്ന സ്കൂളിൽ അതിക്രമിച്ച് കയറി, അധ്യാപകരോട് ആഘോഷങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഡിസംബർ 23 വ്യാഴാഴ്ച മാണ്ഡ്യയിലെ പാണ്ഡവപുര ടൗണിലെ നിർമ്മല ഇംഗ്ലീഷ് ഹൈസ്‌കൂളിലും കോളേജിലും നടന്ന സംഭവത്തിന്റെ വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ സ്‌കൂളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിന് ഹിന്ദുത്വ ഗ്രൂപ്പുകാർക്ക് താക്കീത് നൽകിയിട്ടുണ്ടെന്നും പാണ്ഡവപുര പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌കൂൾ കെട്ടിടത്തിൽ…

Read More

രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

ബെംഗളൂരു: ജില്ലയിൽ ആറു പുതിയ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. യുകെയിൽ നിന്നുള്ള ഒരു യാത്രക്കാരിയായ ഒരാൾക്കും, കൂടാതെ ദക്ഷിണ കന്നഡ മേഖലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഞ്ച് വിദ്യാർത്ഥികൾക്കുമാണ് മറ്റ് അഞ്ച് കേസുകൾ എന്ന് ആരോഗ്യമന്ത്രി കെ സുധാകർ ട്വീറ്റ് ചെയ്തു. ഇതോടെ, ഒമിക്രോൺ ബാധിതർ 14 ആയി. മംഗലാപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂളിൽ നിന്നുള്ള ആദ്യ ക്ലസ്റ്ററിന്റെ സാമ്പിളുകൾ ജീനോമിക്കിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു. Two cluster outbreaks of COVID have been reported from two educational institutions in…

Read More

ബലൂൺ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

ബെംഗളൂരു: ബഹിരാകാശത്ത് ടൂത്ത് പേസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത് മുതൽസമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മലിനീകരണ വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ , ബലൂൺ ഉപഗ്രഹം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുവാൻ ഒരുങ്ങുകയാണ്നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ. ചമൻ ഭാരതീയ സ്കൂളാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്. ക്യാമറ, റേഡിയേഷൻ സെൻസർ, ജിപിഎസ് മൊഡ്യൂൾ, പ്ലാന്റ്, ടൂത്ത് പേസ്റ്റ് എന്നിവ ബലൂൺ ഉപഗ്രഹത്തിൽഉണ്ടാകും. ഈ ഉപകരണങ്ങൾ സെൻസറുകൾ, ക്യാമറകൾ എന്നിവയിലൂടെ മലിനീകരണത്തെയുംവികിരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ജനുവരിയിൽ ഉപഗ്രഹം സ്‌ട്രാറ്റോസ്‌ഫിയറിൽഎത്തിക്കാനാണ് തീരുമാനം. ഓഗസ്റ്റിലാണ് പദ്ധതി ആരംഭിച്ചത്.

Read More
Click Here to Follow Us