ബെംഗളൂരു: ദീപാവലിക്ക് ശേഷം തങ്ങളുടെ മക്കളെ സ്കൂളിലേയ്ക് അയക്കാൻ താൽപര്യമില്ലായ്മ കാണിച്ച് ചില മാതാപിതാക്കൾ. 1 മുതൽ 5ആം ക്ലാസ് വരെയുള്ള കുട്ടികളുടെ മാതാപിതാക്കളിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ച് ചില സ്കൂളുകൾ ക്ലാസുകൾ പുനരാരംഭിക്കാനുള്ള പദ്ധതികൾ ഡിസംബർ വരെ മാറ്റിവെച്ചു. എന്നാൽ ചില മാതാപിതാക്കൾ ഇ തീരുമാനത്തിന് എതിർപ്പും രേഖപ്പെടുത്തി. പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ സ്കൂളിലേക്കു അയക്കാൻ തയ്യാറായി നിന്ന സമയത്താണ് സ്കൂളുകൾ മാറ്റിവെക്കുന്നതിനെ സംബന്ധിച്ച് ശനിയാഴ്ച ആശയവിനിമയം ലഭിച്ചത്. വിദ്യാർത്ഥികളെ ക്യാമ്പസിൽ എത്തിക്കാൻ സ്കൂൾ അധികൃതർ ആഗ്രഹിക്കുന്നെങ്കിലും ചില രക്ഷിതാക്കൾ സ്കൂൾ…
Read MoreTag: school
സ്‌കൂൾ ബസ് ഉടമകൾക്ക് നേരെ ഫൈനാൻസിയേഴ്സിന്റെ ഗുണ്ടകളുടെ ആക്രമണം
ബെംഗളൂരു : കോവിഡിനെ തുടർന്ന് വരുമാനം നിലക്കുകയും വണ്ടിയുടെ ഫിനാൻസ് അടവ് മുടങ്ങിയതിൽ സ്‌കൂൾ ബസ് ഉടമകൾക്ക് നേരെ ഫൈനാൻസിയേഴ്സിന്റെ ഗുണ്ടകളുടെ ആക്രമണം.തങ്ങളുടെ വാഹനങ്ങൾ വാങ്ങാൻ പണം നൽകിയ കമ്പനികൾ അടവ് മുടങ്ങിയതിന്റെ പേരിൽ പീഡിപ്പിക്കുകയാണെന്ന് സ്കൂൾ ബസുടമകൾ ആരോപിച്ചു. ആറുമാസത്തോളമായി ഈ പ്രശ്നം രൂക്ഷമായി തുടരുകയാണെന്ന് കർണാടക യുണൈറ്റഡ് സ്‌കൂൾ ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷൺമുഖം പി എസ് പറഞ്ഞു.ഏകദേശം 60,000 വാഹനങ്ങൾ അസോസിയേഷന്റെ ഭാഗമായിട്ടുണ്ട്.“സ്‌കൂളുകൾ പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചിട്ടുണ്ട്, എന്നാൽ സ്‌കൂൾ മാനേജ്‌മെന്റുകളിൽ പകുതിയിൽ താഴെ…
Read Moreകോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി,34000 പരം കുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു; സർവേ
ബെംഗളൂരു: സംസ്ഥാനത്ത് 6നും 16നും ഇടയിൽ പ്രായമുള്ള 34,411 വിദ്യാർഥികൾ സ്‌കൂളിന് പുറത്താണെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ സർവേയിൽ കണ്ടെത്തി. ഇതുവരെ സ്‌കൂളിൽ ചേരാത്ത 13,081 കുട്ടികളും വിവിധ ക്ലാസുകളിൽ കൊഴിഞ്ഞുപോയ 21,330 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. കണക്കുകൾ പ്രകാരം മൈസൂരിൽ നിന്ന് 751, മാണ്ഡ്യയിൽ നിന്ന് 779, ശിവമോഗയിൽ നിന്ന് 1,046, കുടകിൽ നിന്ന് 311, ചിക്കമംഗളൂരുവിൽ നിന്ന് 534, ചാമരാജനഗർ ജില്ലകളിൽ നിന്ന് 481 വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്നില്ലെന്ന് കണ്ടെത്തി. രാജ്യത്ത് കോവിഡ് 19 പിടിമുറുക്കിയതിനെ…
Read Moreഎൻജിനീയറിംങ് കഴിഞ്ഞവർക്ക് അധ്യാപകരാകാനുള്ള സുവർണ്ണാവസരമൊരുക്കി സർക്കാർ
ബെംഗളുരു; സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അധ്യാപകരാകാൻ എൻജിനീയറിംങ് കഴിഞ്ഞവർക്ക് സാധ്യതകളൊരുക്കി സർക്കാർ നടപടി. സെക്കൻഡറി, പ്രൈമറി സ്കൂളുകളിലെ അധ്യാപകരാകാനുള്ള ടെറ്റ് പരീക്ഷയ്ക്ക് പുതിയ ഉത്തരവ് പ്രാബല്യത്തിലെത്തുന്നതോടെ എൻജിനീയറിംങ് കഴിഞ്ഞവർക്കും അപേക്ഷിക്കാനാകും. ഇതുവരെ പരീക്ഷ എഴുതാനുള്ള അവസരം ബിഎഡ് കഴിഞ്ഞവർക്ക് മാത്രമായിരുന്നു. ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളാണ് എൻജിനീയറിംങ് കഴിഞ്ഞവർക്ക് പഠിപ്പിക്കാനുള്ള അവസരം. എൻജിനീയറിംങ് കഴിഞ്ഞവരുടെ കൂടി സേവനം ഉൾപ്പെടുത്തുന്നതോടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ നിലവിൽ 20,000 അധ്യാപക ഒഴിവുകൾ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
Read More1-5 വരെയുള്ള ക്ലാസുകൾ ആരംഭിച്ചു; മധുരം നൽകി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകൾ ക്ലാസിലേക്ക്
ബെംഗളുരു; സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷം കുരുന്നുകൾ സ്കൂളിലേക്ക് മടങ്ങിയെത്തി. 2020 മാർച്ചിലാണ് സ്കൂളുകൾ കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചത്. സ്കൂളിലേക്കെത്തിയ വിദ്യാർഥികൾക്ക് പൂച്ചെണ്ടും മധുരവും നൽകി, ഏതാനും സ്കൂളുകളിൽ ബാൻഡ് മേളവും കുരുന്നുകളെ വരവേൽക്കാൻ തയ്യാറാക്കിയിരുന്നു. മാസ്ക് ധരിച്ച്, സാമൂഹിക അകലം ഉറപ്പാക്കിയാണ് കുട്ടികൾ സ്കൂളിലെത്തിയത്. കൂട്ടുകാരെ ഏറെ നാളുകൾക്ക് ശേഷം കണ്ട കുട്ടികൾ ഏറെ സന്തോഷത്തിലാണ്. കൂടാതെ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകളിലും ഇതോടെ ക്ലാസുകൾ പുനരാരംഭിച്ചു. സ്വകാര്യ സ്കൂളുകൾ ഭൂരിഭാഗവും ദീപാവലി അവധിക്ക് ശേഷമായിരിയ്ക്കും തുറക്കുക. നവംബർ 2 മുതൽ…
Read Moreസംസ്ഥാനത്ത് പ്രൈമറി ക്ലാസുകൾ ഇന്ന് മുതൽ; ഒരുക്കിയിരിക്കുന്നത് മികച്ച സുരക്ഷകൾ
ബെംഗളുരു; നേരിട്ടുള്ള ക്ലാസുകൾ 1-5 വരെ ഇന്ന് ആരംഭിക്കാനിരിക്കേ കുട്ടികൾക്കായി ഒരുക്കിയിരിയ്ക്കുന്നത് മികച്ച സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും. ഏറെ കാലത്തിനുശേഷം സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിയ്ഞ്ഞു. രാവിലെ 10 – മുതൽ ഉച്ചക്ക് 1.30 വരെ മാത്രമാണ് ഇ മാസം ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരിയ്ക്കുന്നത്. എന്നാൽ നവംബർ 2 ആകുന്നതോടെ രാവിലെ 10. 30 ന് ക്ലാസുകൾ ആരംഭിച്ച് വൈകിട്ട് 04.30 വരെ ക്ലാസുകൾ തുടരുന്ന തലത്തിലേയ്ക്ക് മാറും. രക്ഷിതാക്കളുടെ സമ്മതപത്രവും കുട്ടികൾ കയ്യിൽ കരുതേണ്ടതാണ്. 2 ഡോസ്…
Read Moreസ്കൂൾ ഓൺ വീൽ പദ്ധതിയുമായി ബിബിഎംപി
ബെംഗളുരു; സ്കൂളിൽ പോയി പഠിക്കാൻ കഴിയാത്ത കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ പദ്ധതിയുമായി ബിബിഎംപി രംഗത്തെത്തുന്നു. സ്കൂൾ ഓൺ വീൽസ് എന്നാണ് പദ്ധതിയുടെ പേര്. ബിഎംടിസി ബസുകളാണ് സഞ്ചരിക്കുന്ന ക്ലാസ് മുറികളാക്കി മാറ്റുക. പത്ത് ബസുകൾ വാങ്ങി നഴ്സറി രീതിയിൽ ക്ലാസുകൾ ക്രമീകരിച്ചു കഴിയ്ഞ്ഞു. 4 ലക്ഷം രൂപയാണ് ഒരു ബസിന് ചിലവായത്, എൻജിഒകളുടെ സഹായത്തോടെയാണ് സ്കൂൾ ഓൺ വീൽസ് പദ്ധതി മുന്നോട്ട് പോകുന്നത്. ഈ പദ്ധതിയിലൂടെ ചേരി പ്രദേശത്ത് താമസിക്കുന്ന കുട്ടികൾക്കും കുടിയേറ്റ തൊഴിലാളികളുടെ മക്കൾക്കുമാണ് വിദ്യാഭ്യാസം പകർന്ന് നൽകുക. കുട്ടികൾക്കും അധ്യാപകർക്കും…
Read Moreബെംഗളുരുവിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
ബെംഗളുരുവിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെന്ന് മന്ത്രി ബെംഗളുരു; സംസ്ഥാനത്തെ സ്കൂളുകളിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകർ. രക്ഷിതാക്കളുടെയും ആരോഗ്യരംഗത്തെ വിദഗ്ദരുടെയും അഭിപ്രായം തേടിയശേഷം മാത്രമാകും അവസാനവട്ട തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ യോഗത്തിന്റെ അനുമതിയോടെയാകും ഇത്. ഇലക്ട്രോണിക് സിറ്റിയിലെ റസിഡൻഷ്യൽ സ്കൂളിൽ 60 വിദ്യാർഥികൾക്കും , കോലാറിലെ സ്കൂലിൽ 12 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതും ആശങ്ക സൃഷ്ട്ടിച്ചിരുന്നു.
Read Moreസ്കൂളിലെത്തി ആറാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ; ആശങ്കയോടെ മാതാപിതാക്കൾ
ബെംഗളുരു; മുഴുവൻ ഹാജർ നിലയോടെ ആറാം ക്ലാസ് മുതലുള്ള ക്ലാസുകൾ പ്രവർത്തിച്ച് തുടങ്ങിയതോടെ സർക്കാർ സ്കൂളുകളിൽ ഹാജർ നില മെച്ചപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് എല്ലാ കുട്ടികളുമായി ക്ലാസുകൾ പുനരാരംഭിക്കാമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും ഭൂരിഭാഗം രക്ഷിതാക്കളും മക്കളെ സ്കൂളിലേക്ക് അയക്കാൻ വിസമ്മതിക്കുകയാണ്. കൂടാതെ ഇലക്രോണിക് സിറ്റിയിലും, കോലാറിലും മാണ്ഡ്യയിലും 3 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത് സ്കൂൾ – കോളേജ് മാനേജ്മെന്റുകളുടെ ആശങ്ക വർധിപ്പിക്കുന്നു. സ്കൂൾ വിദ്യാർഥികളിൽ സ്കൂളിൽ എത്താത്തവർക്ക് ഓൺലൈൻ ക്ലാസുകളും അല്ലാത്തവർക്ക് ഓഫ് ലൈൻ ക്ലാസുകളും എടുക്കേണ്ടതായിട്ടുള്ളതിനാൽ…
Read Moreകുട്ടികൾക്കുള്ള ഉച്ചഭക്ഷണ അരിയിൽ പ്ലാസ്റ്റിക് അംശം കണ്ടെത്തി
ബെംഗളുരു; ഉച്ച ഭക്ഷണം നടത്താൻ സ്കൂളുകളിൽ നൽകിയിട്ടുള്ള അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തി. നിരീക്ഷണം ശക്തമാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നൽകി. ബാഗൽകോട്ട് ജില്ലയിലെ ഹാലഗേരി പ്രൈമറി സ്കൂളിൽ വിതരണം ചെയ്ത അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. 59.49 ലക്ഷം കുട്ടികളാണ് കർണ്ണാടക സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
Read More