ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും. വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എം.പിമാരും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരിതബാധിതർക്കും പുനരധിവാസത്തിനും ദുരന്തമേഖലയിലെ പുനർനിർമാണത്തിനും കേന്ദ്രത്തിൽനിന്ന് ധനസഹായം ലഭ്യമാകും. എന്നാൽ, കേന്ദ്രം ഇതുവരെ അനുകൂലതീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ്…
Read MoreTag: Saturday
സ്കൂളുകളിൽ 12 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ 12 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം ആക്കിയേക്കും. സ്കൂളുകളില്‍ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യുഐപി മീറ്റിംഗില്‍ ശനിയാഴ്ച പ്രവൃത്തി ദിനം ആക്കുന്നതു സംബന്ധിച്ച നിര്‍ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുന്നോട്ടുവച്ചിരുന്നു. കൂടുതല്‍ ചര്‍ച്ച ചെയ്തു തീരുമാനം കൈക്കൊള്ളുമെന്നായിരുന്ന അംഗീകൃത അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ അന്തിമ തീരുമാനമുണ്ടായേക്കും.
Read Moreനഗരത്തിൽ ശനിയാഴ്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ, ഗതാഗത നിയന്ത്രണം ഉണ്ടാകും
ബെംഗളൂരു:നഗരത്തിൽ ശനിയാഴ്ച ബി.ജെ.പി പ്രചാരണത്തിനെത്തുന്ന മോദി 36.6 കി.മീറ്റർ റോഡ് ഷോ നടത്തും. ‘നമ്മ കർണാടക’ എന്ന പേരിൽ നടത്തുന്ന റോഡ് ഷോ ബെംഗളൂരുവിലെ 17 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ 10.1 കി.മീറ്റർ ആദ്യഘട്ടത്തിലും പിന്നീട് നാലുമുതൽ രാത്രി 10 വരെ 26.5 കിലോമീറ്റർ രണ്ടാം ഘട്ടമായുമാണ് റോഡ്ഷോ അരങ്ങേറുക. 10 ലക്ഷം പേർ പങ്കാളികളാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. രാവിലെ 11ന് മഹാദേവപുരയിലെ സുരഞ്ജൻ ദാസ് റോഡിൽനിന്ന് ആരംഭിക്കുന്ന യാത്ര കെ.ആർ.പുരം, സി.വി.രാമൻ…
Read More