ബെംഗളൂരു: ബിജെപി സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ട കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാദവി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം പിസിസി പ്രസിഡന്റ് ഡി. കെ ശിവകുമാറാണ് സാദവിയുടെ കോൺഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനെ തുടർന്നാണ് സാദവി പാർട്ടി വിട്ടത്. നേരത്തെ ശിവകുമാറുമായും സിദ്ധരാമയ്യ, രൺദീപ് സിംഗ് സുർജേവാല എന്നിവരുമായും സാദവി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്തോളം സിറ്റിംഗ് എംഎൽഎ മാർക്ക് തങ്ങൾക്കൊപ്പം ചേരണമെന്ന് താത്പര്യമുണ്ടെങ്കിലും അവരെ ഉൾക്കൊള്ളാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും ഡികെ ശിവകുമാർ…
Read More