ബെംഗളൂരു: ആർഎസ്എസ് നേതാവിന് നേരെ വധഭീഷണി. ആർഎസ്‌എസ്‌എസ് ധർമജാഗരണ കൺവീനറും ചിക്കമംഗളൂരു സ്വദേശിയുമായ ഡോ.ശശിധരനെതിരെയാണ് ഭീഷണിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിലായിരുന്നു മതതീവ്രവാദികൾ ഭീഷണി സന്ദേശം എഴുതിയിരുന്നത്. ഇതിന് പുറമേ കാറിന്റെ ടയറുകൾ കത്തികൊണ്ട് കീറി മുറിക്കുകയും വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഭീഷണി സന്ദേശത്തിന് പുറമേ അസഭ്യവാക്കുകളും എഴുതിവെച്ചതായി ശശിധരന്റെ പരാതിയിൽ പറയുന്നു. സംസ്ഥാനത്തെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയെ പിന്തുണച്ച് ശശിധരൻ നിരവധി പരാമർശങ്ങൾ നടത്തി.…
Read MoreTag: RSS LEADER
ഭാവിയിൽ ദേശീയ പതാകയ്ക്ക് പകരം കാവി പതാക കൊണ്ടുവരും; ആർഎസ്എസ് നേതാവ്
ബെംഗളൂരു : ചെങ്കോട്ടയിൽ എന്നെങ്കിലും ദേശീയ പതാക കാവിക്കൊടിയിൽ ആയിരിക്കുമെന്ന കർണാടക ബിജെപി മന്ത്രി കെഎസ് ഈശ്വരപ്പയുടെ വിവാദ പരാമർശത്തിന് പിന്നാലെ ഈശ്വരപ്പയുടെ പരാമർശത്തെ പിന്തുണച്ച് സംസ്ഥാന ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട് രംഗത്തെത്തി. മാർച്ച് 19 ശനിയാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഭട്ട്, “ഭാവിയിൽ അത് മാറ്റിസ്ഥാപിക്കുന്നതുവരെ നമ്മൾ ത്രിവർണ്ണ പതാകയെ ബഹുമാനിക്കണം” പറഞ്ഞു. കാവി പതാക ദേശീയ പതാകയാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ ആർക്കറിയാം? ഒരു ദിവസം കാവി പതാക നമ്മുടെ ദേശീയ പതാകയ്ക്ക്…
Read More