രാജ്നാഥ്‌ സിംഗ് നാളെ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

ന്യൂഡൽഹി : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ പങ്കെടുക്കും. കഴിഞ്ഞയാഴ്ച രാജ്നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ രോഗമുക്തനായ സാഹചര്യത്തിലാണ് പ്രചാരണത്തിലേക്ക് ഇറങ്ങുന്നത്. തുടര്‍ന്ന്‌ മെയ് 10-ന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുള്‍പ്പെടെ ബിജെപിയിലെ പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാനത്ത് രണ്ടാം തവണയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ്. ഏപ്രില്‍ 29 ന്…

Read More
Click Here to Follow Us