രാജസ്ഥാനെ മറികടന്ന് അവസാന ഓവറില്‍ ഗുജറാത്ത് ഐപിഎല്‍ ഫൈനലില്‍

കൊല്‍ക്കത്ത: ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 40), ഡേവിഡ് മില്ലര്‍ (38 പന്തില്‍ 68) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.

Read More

പരാഗിന് കൈ കൊടുക്കാതെ പട്ടേൽ, വിമർശനവുമായി ആരാധകർ

പൂനെ : കഴിഞ്ഞ ദിവസം നടന്ന ഐ പി.എല്ലില്‍ അരങ്ങേറിയ രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. തങ്ങളെ പന്തു കൊണ്ട് വരിഞ്ഞു മുറുക്കിയ ബെംഗളൂരുവിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച രാജസ്ഥാന്‍ 29 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. കഴിഞ്ഞ സീസണുകളിലും ഈ സീസണിലും ഫോം കണ്ടെത്താന്‍ വിഷമിച്ചു നിന്ന റിയാന്‍ പരാഗ് ഫോമിലേക്കുയര്‍ന്നതാണ് ബാറ്റിങ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പരാഗ് വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി തികച്ചത്. രാജസ്ഥാന്‍ ഇന്നിംങ്സ് അവസാനിച്ചതും മൈതാനത്ത് ഇന്നലെ ചില…

Read More

ബാംഗ്ലൂരിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം

പൂനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. 29 റൺസിനാണ് രാജസ്ഥാൻ തകർപ്പൻ ജയം സ്വന്തമാക്കിയത്. 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 19.3 ഓവറിൽ 115 റൺസിനു പുറത്തായി. രാജസ്ഥാനു വേണ്ടി കുൽദീപ് സെൻ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു.

Read More
Click Here to Follow Us