നടൻ രജനികാന്ത് ആശുപത്രിയിൽ 

ചെന്നൈ: നടൻ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മുമ്പ് രജനികാന്തിന്‍റെ കിഡ്നി മാറ്റിവച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച്‌ ആശുപത്രിയുടെയോ കുടുംബത്തിന്‍റെയോ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

Read More

കോവളം ബീച്ചിൽ മാസ് ലുക്കിൽ നിൽക്കുന്ന രജനികാന്ത്; വ്യാപകമായി പ്രചരിക്കുന്നത് എഐ ചിത്രങ്ങൾ 

രജനികാന്തിന്റെ ‘തലൈവര്‍ 170’ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളെന്ന പേരിൽ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് എഐ ചിത്രങ്ങൾ. കോവളം ബീച്ചിൽ ഷര്‍ട്ട് ധരിക്കാതെ മാസ് ലുക്കിൽ നിൽക്കുന്ന രജനിയുടെ ചിത്രങ്ങളെന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിച്ചത്. എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത സ്റ്റില്ലുകളാണ്. രജനിയുടെ മാത്രമല്ല അജിത്തിന്റെയും ചിത്രങ്ങൾ ഇതുപോലെ നിർമിച്ചിട്ടുണ്ട്. അതേസമയം രജനി ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ…

Read More

ജയിലർ നാളെ റിലീസിങ്ങിനൊരുങ്ങവേ ആഘോഷങ്ങളിൽ നിന്ന് മാറി നിന്ന് രജനികാന്ത് 

നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ വ്യാഴാഴ്​ച്ച റിലീസിനൊരുങ്ങുകയാണ്​. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ ജയിലർ റിലീസ്​ ചെയ്യുമ്പോൾ നായകൻ രജനി ആഘോഷങ്ങളിൽ ഉണ്ടാകില്ല. അദ്ദേഹം പതിവുള്ള ഒരു യാത്രയിലായിരിക്കുമെന്നാണ്​ വിവരം. ബുധനാഴ്​ച്ച അതിരാവിലെതന്നെ രജനി തന്‍റെ ഹിമാലയ യാത്രക്ക്​ പുറപ്പെട്ടിരിക്കുകയാണ്​. തന്‍റെ സിനമാ റിലീസുകൾക്കുമുമ്പ്​ ഹിമാലയ യാത്ര നടത്തുക താരത്തിന്​ പതിവുള്ളതാണ്​. കോവിഡ്​ കാരണം അത്തരം യാത്രകൾ മുടങ്ങിയിരുന്നതാണ്​. നാല്​ വർഷത്തിനുശേഷമാണ്​ ഹിമാലയത്തിലേക്ക്​ താൻ പോകുന്നതെന്നും രജനി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. രണ്ട്…

Read More

അഭിനയത്തോട് വിട പറയാൻ ഒരുങ്ങി നടൻ രജനികാന്ത് 

ചെന്നൈ: അരനൂറ്റാണ്ടോളം നീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങി നടൻ രജനികാന്ത് . ഓഗസ്റ്റിൽ പ്രദർശനത്തിനെത്തുന്ന ‘ജയിലർ’ കൂടാതെ രണ്ടുചിത്രങ്ങളിൽകൂടി അഭിനയിച്ചശേഷം നടൻ സിനിമയോട് വിടപറയുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജയ് ഭീം സംവിധാനംചെയ്ത ടി.ജെ. ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിൽ രജനിയായിരിക്കും നായകൻ. അതിനുശേഷം ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിർത്താനാണ് തീരുമാനം. ലോകേഷിന്റെ ചിത്രത്തിൽ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന് പറയപ്പെടുന്നതായും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകനും നടനുമായ മിഷ്‌കിൻ പറഞ്ഞു. 2017-ൽ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച…

Read More

മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് അവന്റെ മരണം അറിഞ്ഞത് ; രജനികാന്ത്

ബെംഗളൂരു: നടന്‍ പുനീത് രാജ്‌കുമാറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ വികാരാധീനനായി തമിഴ് താരം രജനികാന്ത്. പുനീതുമായി തനിക്കും കുടുംബത്തിനും അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ പുനീതിന്റെ സംസ്ക്കാര ചടങ്ങുകളില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് രജനികാന്ത് പറഞ്ഞു. കര്‍ണാടകയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കര്‍ണാടക രത്ന പുനീതിന് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കലിയുഗത്തില്‍ അപ്പു മാര്‍ക്കണ്ഡേയനെയും പ്രഹ്ലാദനെയും നചികേതനെയും പോലെയാണ്. അവന്‍ ദൈവത്തിന്റെ കുട്ടിയായിരുന്നു. ആ കുട്ടി കുറച്ചുകാലം ഞങ്ങള്‍ക്കിടയില്‍ ജീവിച്ചു. അവന്‍ ഞങ്ങളോടൊപ്പം കളിച്ചു ചിരിച്ചു. പിന്നീട് ആ കുട്ടി വീണ്ടും ദൈവത്തിന്റെ…

Read More

രജനികാന്ത് ചിത്രത്തിൽ വില്ലനായി കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ

രജനികാന്ത് – നെൽസൺ ചിത്രം ജയ്ലറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. ചിത്രത്തിൽ നായികയായി എത്തുന്നത് ഐശ്വര്യ റായ് ആണ്. വില്ലൻ വേഷം കൈകാര്യം ചെയ്യാനായി എത്തുന്നത് കന്നഡ സൂപ്പർ താരം ശിവ രാജ് കുമാർ ആണ്. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ആണ്  പുറത്ത് വന്നിരിക്കുന്നത്.  ചിത്രത്തിന് ‘ജയ്‌ലർ’ എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പർ താരത്തിന്റെ 169-ാം ചിത്രം കൂടിയായ ജയ്‌ലറിൽ ഐശ്വര്യറായി നായികയായി എത്തുന്നു. ശങ്കർ സംവിധാനം ചെയ്ത എന്തിരൻ എന്ന…

Read More

ശശികല രജനികാന്തുമായി കൂടിക്കാഴ്ച നടത്തി.

ചെന്നൈ: എഐഎഡിഎംകെ മുൻ നേതാവ് വികെ ശശികല തിങ്കളാഴ്ച രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാർഡൻ വസതിയിൽ വെച്ച് സൂപ്പർസ്റ്റാറിനെ സന്ദർശിച്ചു. ഒക്ടോബർ 28 ന് താരം കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷന് വിധേയനായിരുന്നു. നടന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞ ശശികല ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചതിൽ അഭിനന്ദിക്കുകയും ചെയ്തതായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മണിക്കൂർ നീണ്ട യോഗത്തിൽ രജനികാന്തിന്റെ ഭാര്യ ലതയും പങ്കെടുത്തിരുന്നു 2020 ഡിസംബർ 29 ന് തന്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മോശം ആരോഗ്യവും കോവിഡ് -19 പാൻഡെമിക് സാഹചര്യവും ചൂണ്ടിക്കാട്ടി…

Read More
Click Here to Follow Us