ബെംഗളൂരു: മേഘാവൃതമായ ആകാശവും ചില പ്രദേശങ്ങളിൽ മിതമായ മഴയും പെയ്തതോടെ ഞായറാഴ്ചത്തെ വേനൽച്ചൂടിൽ നിന്ന് ബംഗളൂരുക്കാരെ രക്ഷിച്ചു. പകൽ വെയിലായിരുന്നെങ്കിലും ഉച്ചയ്ക്കും വൈകുന്നേരവും ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ റിപ്പോർട്ട് ചെയ്തതോടെയാണ് വേനൽച്ചൂടിൽ നിന്ന് ഏവർക്കും ആശ്വാസം ലഭിച്ചത്. ഇനിയും അടുത്ത 5 ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ദക്ഷിണ ആൻഡമാൻ കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ആഴത്തിലുള്ള ന്യൂനമർദമായി മാറുകയോ അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുകയോ ചെയ്തേക്കാം…
Read More