ബെംഗളൂരു : ബി.ജെ.പി.യുടെ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അസ്വസ്ഥനാണെന്നും ഏതാനും ദിവസത്തിനുള്ളിൽ അദ്ദേഹം വേദിയിൽ വച്ച് കരയുമെന്നും പരിഹസിച്ച് രാഹുൽഗാന്ധി. മോദിയുടെ പ്രസംഗത്തിൽനിന്ന് ഈ അസ്വസ്ഥത വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വിജയപുരയിലും ബെല്ലാരിയിലുംനടന്ന റാലികളിൽ രാഹുൽ പങ്കെടുത്തു. വിജയപുരയിൽനടന്ന റാലിയിൽ പ്രധാനമന്ത്രിക്കെതിരേ അതിരൂക്ഷ വിമർശനമാണ് രാഹുൽഗാന്ധി ഉയർത്തിയത്. രാജ്യത്തെ യഥാർഥ പ്രശ്നങ്ങൾ ചർച്ചയാകാതിരിക്കാൻ വൈകാരികവിഷയങ്ങൾ നരേന്ദ്രമോദി ഉയർത്തിക്കൊണ്ടുവരുകയാണ്. ഇനിയും അധികാരത്തിലെത്തിയാൽ ഭരണഘടന തകർക്കും. 20-25 അതിസമ്പന്നരിലേക്ക് പണമൊഴുക്കുന്നതാണ് ബി.ജെ.പി.യുടെ രീതി. വിമാനത്താവളങ്ങളും തുറമുഖങ്ങളും വൻകിട പദ്ധതികളുമെല്ലാം ബി.ജെ.പി. ഗൗതം അദാനിയെപ്പോലുള്ളവർക്ക് കൈമാറിയെന്നും രാഹുൽഗാന്ധി ആരോപിച്ചു.…
Read MoreTag: Rahulgamdhi
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മുതൽ
ഇംഫാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് തുടങ്ങും. മണിപ്പൂർ തൗബലിലെ സ്വകാര്യ മൈതാനത്തുനിന്നാണ് യാത്ര ആരംഭിക്കുക. ഇംഫാലിലെ പാലസ് ഗ്രൗണ്ട് യാത്രയുടെ ഉദ്ഘാടനത്തിന് അനുവദിക്കുന്നതിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഉദ്ഘാടനവേദി മാറ്റിയത്. 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഉത്തർപ്രദേശില്‍മാത്രം പതിനൊന്നു ദിവസം രാഹുല്‍ യാത്ര നടത്തും. 66 ദിവസം കൊണ്ട് 6713 കിലോമീറ്റർ നീളുന്നതാണ് യാത്ര. മാർച്ച് 20 ന് മുംബൈയിലാണ് സമാപനം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ…
Read More