പിഎസ്‌ഐ പരീക്ഷാ തട്ടിപ്പ്: പോലീസുകാരന്റെ വീട്ടിൽ നിന്ന് 1.55 കോടി രൂപ പിടിച്ചെടുത്തു

POLICE

ബെംഗളൂരു: ഹെഡ് കോൺസ്റ്റബിളിന്റെ വീട്ടിൽ നിന്ന് 1.55 കോടി രൂപ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) കണ്ടെത്തി. പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) പരീക്ഷാ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മെയ് 14 ന് ഹെഡ് കോൺസ്റ്റബിൾ ശ്രീധർ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി ശാന്തകുമാർ, മറ്റ് മൂന്ന് എന്നിവരുടെ വീടുകളിൽ സിഐഡി പരിശോധന നടത്തിയിരുന്നു. അഞ്ച് പേരുടെയും വീടുകളിൽ നിന്ന് സുപ്രധാന രേഖകളും സിഐഡി പിടിച്ചെടുത്തു. ശ്രീധറിന്റെ രണ്ട് വീടുകളിലാണ് സിഐഡി പരിശോധന നടത്തിയത്. ആദ്യ വീട്ടിൽ 20 ലക്ഷം രൂപയും ചാമരാജ്പേട്ടയിൽ സ്ഥിതി…

Read More

നിയമവിരുദ്ധ ഹുക്ക കഫേയിൽ റെയ്ഡ്: മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: നിയമവിരുദ്ധമായി ഹുക്ക വിളമ്പിയ റെസ്റ്റോറന്റ് റെയ്ഡ് ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു. കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിന് (കെഐഎ) സമീപം ദേശീയ പാത 7-ൽ കണ്ണമംഗല ഗേറ്റിൽ സ്ഥിതി ചെയ്യുന്ന വിശാലമായ റെസ്റ്റോറന്റായ കഫേ റൺവേയിലാണ് റൈഡ് ഉണ്ടായത്. സർക്കാർ ചട്ടങ്ങൾ ലംഘിച്ച് ഹുക്ക ബാർ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കെഐഎ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ റസ്റ്റോറന്റിൽ റെയ്ഡ് നടത്തിയത്. റെസ്റ്റോറന്റ് കോമൺ ഡൈനിംഗ് ഏരിയയിൽ ഹുക്ക വിളമ്പിയിരുന്നതായും ഭക്ഷണം വിളമ്പുന്നതിന് പ്രത്യേക കൗണ്ടർ ഇല്ലായിരുന്നെന്നും കൂടാതെ…

Read More

200 കോടിയുടെ അനധികൃത ഭൂമി കൈമാറ്റം; കെഎഎസ് ഉദ്യോഗസ്ഥനെ  റെയ്ഡ് ചെയത് എസിബി

ബെംഗളൂരു: നോർത്ത് താലൂക്ക് അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ സർക്കാർ ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തികൾക്ക് കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കർണാടക പബ്ലിക് ലാൻഡ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചീഫ് മാനേജരായ കെ.രംഗനാഥയെ എസിബി റെയ്ഡ് ചെയ്തു. ബെംഗളൂരുവിലെ ജുഡീഷ്യൽ ലേഔട്ടിലെയും ദൊഡ്ഡബല്ലാപ്പൂരിലെ ദത്താത്രേയ കല്യാണ മണ്ഡപ റോഡിലെയും കെഎഎസ് ഉദ്യോഗസ്ഥന്റെ വീടുകളിൽ കനകശ്രീ ട്രസ്റ്റിന്റെ ഓഫീസ്, ദൊഡ്ഡബല്ലാപ്പൂരിലെ അക്ഷയ സ്കൂൾ, നാഗരഭവിയിലെ ബന്ധുവിന്റെ വീട്, രംഗനാഥ് മുമ്പ് അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്തിരുന്ന ബെംഗളൂരു നോർത്ത് റവന്യൂ സബ്ഡിവിഷണൽ ഓഫീസ് എന്നിവിടെങ്ങളിൽ ഒരേസമയം റെയ്ഡ്…

Read More

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പൊലീസ് പരിശോധന.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പുതിയ ഗൂഢാലോചന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടിയാണ് പരിശോധന. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. പന്ത്രണ്ട് മണിയോടെയാണ് 20 അംഗ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം എന്ന ദിലീപിന്റെ വീട്ടിലെത്തിയത്. നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പൊലീസ്…

Read More

അധിക ഫീസ് പിരിവ്: കോളേജുകളിൽ പരിശോധന.

Tamil Nadu Excessive fees collage selection

ചെന്നൈ : പരാതികളെത്തുടർന്ന് തമിഴ്‌നാട് സർക്കാർ സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങളിൽ പരിശോധന നടത്തി, അധിക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ തേടുമെന്ന് സർക്കാർ അറിയിച്ചു. അതിനു പുറമെ ഒന്നാം വർഷ വിദ്യാർഥികളിൽനിന്ന് തലവരിപ്പണം ഈടാക്കുന്നതും അന്വേഷിക്കും എന്നും അറിയിപ്പുണ്ട്. ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി എഞ്ചിനീയറിംഗ്, പോളിടെക്‌നിക് കോളേജുകൾ തുറന്നതിനാൽ, കോഴ്‌സുകളുടെ തരം അനുസരിച്ച് സ്ഥാപനങ്ങൾ ഇതിനകം ഫീസ് ഈടാക്കിയിരുന്നു. ഈ വർഷം സംസ്ഥാനത്ത് എഞ്ചിനീയറിംഗ് സീറ്റുകൾ തേടുന്ന 95,000 വിദ്യാർത്ഥികൾക്ക് അണ്ണാ യൂണിവേഴ്സിറ്റിയിലും സംസ്ഥാനത്തുടനീളമുള്ള 400 ലധികം കോളേജുകളിലുമായി താൽക്കാലിക…

Read More
Click Here to Follow Us