ബെംഗളൂരു: പൊലീസ് സബ് ഇൻസ്പെക്ടർമാരുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്ന് കർണാടക സർക്കാർ എല്ലാ പിഎസ്ഐ റിക്രൂട്ട്മെന്റുകളും റദ്ദാക്കി. 2021 ഒക്ടോബറിൽ 545 പോലീസ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് കർണാടക പോലീസ് സബ്-ഇൻസ്പെക്ടർ (പിഎസ്ഐ) പരീക്ഷ നടന്നിരുന്നു, അതിൽ 54,289 ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇപ്പോൾ സിഐഡി അറസ്റ്റ് ചെയ്തവരൊഴികെ പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് വീണ്ടും ഹാജരാകാമെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ 18 ദിവസമായി ഒളിവിലായിരുന്ന പിഎസ്ഐ റിക്രൂട്ട്മെന്റ് അഴിമതിക്കേസിലെ മുഖ്യപ്രതിയായ ബിജെപി നേതാവ് ദിവ്യ ഹഗരാഗിയെ കർണാടക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക്…
Read More