ബെംഗളുരു: കർണ്ണാടക സർക്കാരിന് കരിമ്പ് കർഷകർ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 15 ദിവസത്തെ സമയം അനുവദിച്ചു നൽകി. വടക്കൻ കർണ്ണാടകയിൽ നിന്നടക്കം എത്തിയ 5000 ത്തോളം കർഷകർ ഫ്രീഡം പാർക്കിൽ പ്രതിഷേധിച്ചു. നഗരം ഗതാഗത കുരുക്കിൽ സ്തംഭിച്ചു. പഞ്ചസാര മില്ലുകൾ കോടികണക്കിന് രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. ഈ കുടിശിക തീർപ്പാക്കണമെന്നും കരിമ്പിന് താങ്ങുവില നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം.
Read MoreTag: protesting
1200 കോടി മുടക്കി സർക്കാർ മദർ കാവേരി പ്രതിമ പണിതീർക്കുന്നതിന് പകരം പാവപ്പെട്ട തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂയെന്ന് കർഷകർ
ബെംഗളുരു: ഡിസ്നി ലാൻഡ് മാതൃകയിൽ വരാൻ പോകുന്ന മദർ ലാൻഡ് പ്രതിമ നിർമ്മാണത്തിനെതിരെ മണ്ഡ്യയിൽകർഷക പ്രതിഷേധം അതിരൂക്ഷം. കെആർഎസ് അണക്കെട്ടിന് തന്നെ ഇത്തരം പദ്ധതി അപകടമാണെന്നും കർഷകർ വാദിക്കുന്നു.അനധികൃത ക്വാറികളുടെ പ്രവർത്തനത്തിന് മറയിടാനാണ് ഇത്തരം പദ്ധതിയെന്നും കർഷകർ പറയുന്നു. ഏകദേശം 2 വർഷം കൊണ്ട് വൃന്ദാവൻ ഗാർഡന് സമീപം 300 ഏക്കറിൽ, 1200 കോടി ചിലവിൽ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ പദ്ധതി.
Read More