ബെംഗളൂരു: അന്തരിച്ച കന്നട നടൻ പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ചിത്രം ഗന്ധദ ഗുഡിയുടെ പ്രീ റിലീസ് ഇവന്റ് കാണുന്നതിനിടെ പുനീതിൻറെ ആരാധകന്റെ ഹൃദയാഘാതം മൂലം മരിച്ചു. മല്ലേശ്വർ സ്വദേശിയായ ബാങ്ക് ജീവനക്കാരൻ ഗിരിരാജ് ആണ് മരിച്ചത്. പുനീത് പർവ്വ എന്ന പേരിൽ നടത്തിയ പരിപാടി ടിവിയിൽ കാണുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30ഓടെയാണ് മരണം സംഭവിച്ചത്. പരിപാടി കണ്ടുകൊണ്ടിരിക്കുന്നതിനിടെ ശുചിമുറിയിലേക്ക് പോയ ഗിരിരാജ് കുഴഞ്ഞുവീഴുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. പുനീതിൻറെ കടുത്ത ആരാധകനായ ഗിരിരാജ് അദ്ദേഹത്തിന്റെ മരണശേഷം കടുത്ത…
Read More