ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ഖോദെസ്, സരകി, എലിറ്റ, ആർബിഐ സബ് സ്റ്റേഷനുകളിൽ കേബിൾ ജോലിയും മറ്റ് അടിസ്ഥാന സകര്യങ്ങളുമായി ബന്ധപ്പെട്ട അറ്റകുറ്റപണികളും നടക്കുന്നതിനാൽ കൊണനങ്കുണ്ടെ, പുട്ടനെഹള്ളി, ജെപി നഗർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽവൈകുന്നേരം 5.30 വരെ ആഴ്ചയിലുടനീളം വൈദ്യുതി മുടങ്ങാൻ സാധ്യത ഉണ്ട്. ഏപ്രിൽ 22 ന് പാണ്ഡുരംഗ നഗറും ബിജി റോഡും വൈദ്യുതി മുടക്കം ഉണ്ടാകും. ഏപ്രിൽ 23, ഏപ്രിൽ 24 തീയതികളിൽ വൈദ്യുതി പല പ്രദേശങ്ങളിലും മുടങ്ങും. …
Read MoreTag: power cut
വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
ഏപ്രിൽ 8, 9 ( വ്യാഴം, വെള്ളി) തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ എം ഇ ഐ ലേയൗട്ടിലുംവടക്കൻ ബെംഗളൂരുവിലെ ഫീഡർ 4 ആചാര്യ കോളേജ് റോഡിലും വൈദ്യുതി വിതരണം നടക്കില്ലെന്ന് ബെസ്‌കോം അറിയിച്ചു. ഈ പ്രദേശങ്ങൾക്ക് പുറമെ ഭുവനേശ്വരി നഗർ എട്ടാമത് മെയിൻ, എസ് ബി ഐ ബാങ്ക് റോഡ്, മഹേശ്വരി നഗർ, കല്യാണനഗർ, മഹേശ്വരമ്മ ക്ഷേത്രം, ശിവക്ഷേത്രം, ഗംഗാധരേശ്വര ക്ഷേത്രം, ഹേസരഘട്ട മെയിൻ റോഡ്, മല്ലസന്ദ്ര, എന്നീ പ്രദേശങ്ങളിലും വ്യാഴം വെള്ളി ദിവസങ്ങളിൽ വൈദ്യുതി വിതരണത്തിൽ മുടക്കം നേരിടേണ്ടിവരും എന്നും…
Read More