ബെംഗളൂരു: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച 44 കാരിയായ യുവതിയുടെ അനൂറിസം പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടി പോലീസ് പറഞ്ഞു. ഹൃദയാഘാതമോ ഹൃദയസ്തംഭനമോ മൂലമാണ് യുവതി മരിച്ചതെന്ന മുൻ ധാരണയാണ് ഇതോടെ ഇല്ലാതായത്. മാർച്ച് 26 ന് രാവിലെ 8 മണിയോടെയാണ് കിഴക്കൻ ബെംഗളൂരുവിലെ ജിഎം പാല്യയിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വിനയ കുമാരി വിട്ടൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചതായി സ്ഥിരീകരിച്ചു. യുവതിക്ക് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ സംഭവിച്ചതായി അധികാരപരിധിയിലുള്ള ബൈയപ്പനഹള്ളി പോലീസ് ആദ്യം സംശയിച്ചു. എന്നാൽ…
Read More