മന്ത്രിയുടെ പിറന്നാളിന് ആശംസ പോസ്റ്റർ; കോൺഗ്രസ്‌ നേതാവിന് നഗരസഭയുടെ പിഴ 

ബെംഗളൂരു: അനുവാദമില്ലാതെ റോഡ് അരികില്‍ ആശംസ പോസ്റ്റർ വച്ച കോണ്‍ഗ്രസ് നേതാവിന് പിഴയിട്ട് നഗരസഭ. കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എ സ്ഥാനാർത്ഥിയുമായ രാജീവ് ഗൌഡയ്ക്കാണ് ബെംഗളുരു നഗരസഭ 50000 രൂപ പിഴയിട്ടത്. 2023ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ സിദല്‍ഘട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആയിരുന്നു രാജീവ് ഗൌഡ. കർണാടക മന്ത്രി കെ എച്ച്‌ മുനിയപ്പയുടെ പോസ്റ്ററാണ് രാജീവ് ഗൌഡ റോഡ് സൈഡില്‍ സ്ഥാപിച്ചത്. മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച്‌ ആയിരുന്നു പോസ്റ്റർ. എന്നാല്‍ ആവശ്യമായ അനുമതികളൊന്നും കൂടാതെയാണ് പോസ്റ്റർ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയാണ് ബിബിഎംപി കോണ്‍ഗ്രസ് നേതാവിന്…

Read More

രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ 

ബെംഗളൂരു: ഭാരത് ജോഡോ യാത്ര എത്തുന്നതിന് മുമ്പ് കർണാടകയിൽ പരിപാടിയുടെ പോസ്റ്ററുകൾ കീറിയ നിലയിൽ. ഗുണ്ടൽപേട്ട് പരിസരത്താണ് പോസ്റ്ററുകൾ വലിച്ചുകീറിയിരിക്കുന്നത്. ഇന്നലെ തമിഴ്നാട്ടിലൂടെ നീങ്ങുന്ന യാത്ര ഇന്നാണ് കർണാടകയിൽ പ്രവേശിക്കുന്നത്. നാല്പതിലധികം പോസ്റ്ററുകളാണ് നശിപ്പിച്ചിരിക്കുന്നത്. രാഹുലിന്റേതിനു പുറമേ മറ്റ് നേതാക്കളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റുകളും വലിച്ചുകീറിയ നിലയിലാണ്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

Read More

സവർക്കറുടെ പോസ്റ്റർ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്സും

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഉടുപ്പിയിലും മറ്റും സവർക്കറുടെ പോസ്റ്റർ ഉയർത്താൻ ശ്രമിച്ചത് സംഘർഷത്തിൽ ആയിരുന്നു കലാശിച്ചത് . തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയും പോലീസ് ഏർപ്പെടുത്തിയിരുന്നു. അതിനിടയിലാണ് സവർക്കറുടെ പോസ്റ്ററുകൾ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സും മുന്നോട്ട് വന്നിരിക്കുന്നത്. നേരത്തെ പോപ്പുലർ ഫ്രണ്ടും ഇതേ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തിയിരുന്നു. ഉഡുപ്പിയിലെ ബ്രഹ്മഗിരി സർക്കിളിൽ സവർക്കറുടെ പോസ്റ്റർ ഇരിക്കുന്ന പ്രദേശത്ത് പോലീസ് കാവലുണ്ട്. അതേ സമയം ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ് ഇപ്പോഴും.

Read More
Click Here to Follow Us