കടുവസംരക്ഷണ കേന്ദ്രത്തിലെ അരുവിയിൽ കുളിച്ച വിനോദസഞ്ചാരികൾക്ക് പിടിവീണു.

മൈസൂരു : ചാമരാജനഗർ ബി.ആർ.ടി. കടുവ സംരക്ഷണകേന്ദ്രത്തിലെ അരുവിയിൽ കുളിച്ച വിനോദസഞ്ചാരികൾക്ക് വനംവകുപ്പ് പിഴചുമത്തി. ബിലിഗിരിരംഗത സ്വാമി ക്ഷേത്രം (ബിആർടി) കടുവാ സങ്കേതത്തിലൂടെയുള്ള യെലുന്ദൂർ, ബിലിഗിരിരംഗന ബേട്ട പാതയിൽ വെച്ച് തിങ്കളാഴ്ചയാണ് സംഭവം. വനത്തിലൂടെ കടന്നുപോകുന്ന റോഡിന് സമീപത്തെ അരുവിയിൽ ഏതാനുംപേർ കുളിച്ച സമയം റോഡിലൂടെ കടന്നുപോയവർ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ വിനോദസഞ്ചാരികളെ കണ്ടെത്തി പിഴ ചുമത്തിയെന്ന് റേഞ്ച് ഓഫീസർ ലോകേഷ് മൂർത്തി പറഞ്ഞു. ബി.ആർ.ടി.യിലൂടെയാണ് റോഡ് കടന്നുപോകുന്നതെന്നും യാത്രക്കാർക്ക് വാഹനങ്ങൾ നിർത്തി…

Read More
Click Here to Follow Us