ബെംഗളൂരു: ഇറച്ചിക്കായി എട്ട് മയിലുകളെ വിഷം കൊടുത്ത് കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മാൻജാരി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് കൃഷ്ണ നദിയുടെ അരികിൽ മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. മയിലുകളെ കൊണ്ടുപോകാൻ എഴുതിയ മഞ്ജുനാഥ് എന്നയാളെ നാട്ടുകാർ പിടികൂടി വനംവകുപ്പിന്റെ ഏൽപ്പിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ആണ് വിഷം ഉള്ളിൽ ചെന്നാണ് മയിലുകൾ ചത്തതെന്ന് കണ്ടെത്തിയത്.
Read MoreTag: peacock
മയിൽപ്പീലി കൊണ്ടുണ്ടാക്കിയ മാല; പ്രതിസന്ധിയിലായി നേതാവ്
ബെംഗളൂരു: മയിൽപ്പീലി കൊണ്ടുള്ള മാല അണിഞ്ഞ സംഭവത്തിൽ മണ്ഡ്യ മേലുകോട്ടയിലെ സർവോദയ പാർട്ടി സ്ഥാനാർത്ഥി ദർശൻ പുട്ടണ്ണയ്യക്കെതിരെ വനംവകുപ്പ് കേസ് എടുത്തു. പാർട്ടിയുടെ ജനമാന പദയാത്ര വിസവേശ്വര നഗറിലെത്തിയപ്പോളാണ് പ്രവർത്തകർ മയിൽ പീലി കൊണ്ട് നിർമിച്ച കൂറ്റൻ മാല അണിയിച്ചത് . ഇതിന്റെ ദൃശ്യങ്ങൾ അമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസ് എടുത്തത്. മയിലിനെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കർഷക നേതാവും എം.എൽ.എയുമായിരുന്ന അന്തരിച്ച കെ.എസ്. പുട്ടണ്ണയുടെ മകനായ ദർശൻ പുട്ടണ്ണയ്യ 2018 ലെ തിരഞ്ഞെടുപ്പിൽ സ്വരാജ്യ ഇന്ത്യ പാർട്ടിക്കായി മത്സരിച്ചിരുന്നു.
Read Moreവീട്ടിൽ മയിലുകളെ വളർത്തി , യുവാവ് അറസ്റ്റിൽ
ബെംഗളൂരു : വീട്ടിൽ മയിലുകളെ വളർത്തിയതിന്റെ പേരിൽ യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയായ മയിലിനെ ഇയാളുടെ വസതിയിൽ നിന്ന് പോലീസ് പിടികൂടി. കർണാടകയിലെ കാമേഗൗഡനഹള്ളി ഗ്രാമത്തിലെ വസതിയിൽ മയിലുകളെ വളർത്തിയ മഞ്ജു നായകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വന്യജീവി നിയമം 1972 പ്രകാരം മയിൽ സംരക്ഷണ വിഭാഗത്തിൽപ്പെടുന്നവയാണ്. കർണാടക വനം വകുപ്പിന്റെ മൊബൈൽ വിജിലൻസ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. പരിശോധനയ്ക്കിടെ ഇയാളുടെ വസതിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത ഒരു മയിലിനെയും പിടികൂടി. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത ശേഷം മഞ്ജു നായികയെ ജുഡീഷ്യൽ കസ്റ്റഡിയിൽ…
Read More