നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ 22 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബൊമ്മസാന്ദ്രയിലെ സ്വകാര്യ നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 22 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ. ചൊവ്വാഴ്ച അത്താഴത്തിനു ശേഷം കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് 4 പേരെയും തുടർന്നുള്ള ദിനങ്ങളിൽ 18 പേരെയും ആശപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതിമെച്ചപ്പെട്ടു വരികയാണ്. തമിഴ്നാട്ടുകാരനായ കരാറുകാരനാണ് ഹോസ്റ്റലിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. കുടിക്കാൻ നൽകുന്നത് മലിനജലമാണെന്നും ആരോപണമുണ്ട്. കൂടാതെ മുൻപും ഇവിടെ ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. എന്നാൽ കോളേജ് അധികൃതരോട്  പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറഞ്ഞു

Read More

തുമകുരിൽ കേരളത്തിൽ നിന്നുള്ള 15 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കോവിഡ്

ബെംഗളൂരു : തുമകുരുവിലെ രണ്ട് നഴ്സിംഗ് കോളേജുകളിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള 15 വിദ്യാർത്ഥികൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഈ വിദ്യാർത്ഥികളെല്ലാം കോളേജുകളിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. സിദ്ധഗംഗ നഴ്‌സിംഗ് കോളേജിലെ എട്ട് വിദ്യാർത്ഥികൾക്കും വരദരാജു കോളേജിലെ ഏഴ് വിദ്യാർത്ഥികൾക്കും രോഗം ബാധിച്ചു. പരിശോധന വേഗത്തിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന്, തുമകൂരിലും പരിസരത്തുമുള്ള നഴ്‌സിംഗ് കോളേജുകളിലെ 200 വിദ്യാർത്ഥികളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. മിക്ക കോളേജുകളിലെയും വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്.    

Read More

ആനേക്കൽ നഴ്സിംഗ് കോളേജിൽ അഞ്ച് വിദ്യാർത്ഥികൾക്ക് കൂടി കോവിഡ്

ബെംഗളൂരു : ആനേക്കലിനടുത്തുള്ള നഴ്സിംഗ് കോളേജിൽ 12 വിദ്യാർത്ഥികൾക്ക് നോവൽ കൊറോണ വൈറസ് അണുബാധ സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷം , ശനിയാഴ്ച അഞ്ച് വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് ബാധിച്ചു, സ്ഥാപനത്തിലെ മൊത്തം കേസുകളുടെ എണ്ണം ഇപ്പോൾ 17 ആയി. കൊവിഡ് ക്ലസ്റ്ററിന്റെ പെട്ടെന്നുള്ള ആവിർഭാവം കണക്കിലെടുത്ത് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ് ശനിയാഴ്ച കോളേജ് സന്ദർശിച്ച് ജില്ലയിലെ എല്ലാ ബോർഡിംഗ് സ്‌കൂളുകളിലും പരിശോധന വർദ്ധിപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  

Read More

നഗരത്തിൽ വീണ്ടും നഴ്സിംഗ് കോളേജിൽ കോവിഡ്: 24 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

ബെംഗളൂരു: ഹൊറമാവിലെ ഒരു നഴ്സിംഗ് കോളേജിൽ 34 പേർക്ക് കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം, ദാസറഹള്ളിയിലെ ഒരു നഴ്സിംഗ് കോളേജിൽ ശനിയാഴ്ച മറ്റൊരു ക്ലസ്റ്റർ കണ്ടെത്തി, ഏകദേശം 24 പോസിറ്റീവ് കേസുകൾ ഇവിടെ ഉണ്ട്. 200 ആൺകുട്ടികളും 250 പെൺകുട്ടികളും ഉൾപ്പെടെ 450 ഇൽ അധികം വിദ്യാർത്ഥികൾ കോളേജ് കാമ്പസിലുണ്ട്. ധന്വന്തരി നഴ്സിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കേസ് കണ്ടെത്തിയതിന് ശേഷം, 470 ഇൽ അധികം ആർടി–പിസിആർ പരിശോധനകൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നടത്തി. തുടർന്ന് ഏഴ് ആൺകുട്ടികൾക്കും…

Read More

ഐഎൻസി അംഗീകാരം: കോളജുകളുടെ പട്ടികയായി;ഡിവിഷൻ ബെഞ്ച് സ്റ്റേ:വിദ്യാർഥികൾക്ക് ആശ്വാസമായി

ബെംഗളൂരു∙ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് സംസ്ഥാനത്ത് അംഗീകാരമുള്ള നഴ്സിങ് കോളജുകളുടെ ആദ്യഘട്ട പട്ടിക ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. (www.indiannursingcouncil.org) സംസ്ഥാനത്തെ നഴ്സിങ് കോളജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടേയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മേയ് 16ന് പുറത്തിറക്കിയതോടെയാണ് അംഗീകൃത കോളജുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഐഎൻസി വിട്ടുനിന്നത്. ഈ നടപടി കർണാടകയിലെ രണ്ടു ലക്ഷത്തോളം നഴ്സിങ് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഐഎൻസി അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ, കർണാടകയ്ക്കു പുറത്തു…

Read More

ഹൈക്കോടതി വിധി എതിര്; നഴ്സിംഗ് വിദ്യാർത്ഥികൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.

ബെംഗളൂരു:  നെഴ്സിംഗ് കോളേജുകൾക്ക് അഗീകാരം നൽകാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് (INC) അധികാരമില്ലെന്ന് കർണാടക ഹൈക്കോടതി. നഴ്സിംഗ് കോഴ്സുകൾ നടത്താൻ കർണാടക നഴ്സിംഗ് കൗൺസിലിന്റെയും സംസ്ഥാനത്തെ രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടേയും അംഗീകാരം മതിയെന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് കോടതി ശരിവച്ചത്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല സമരം നടത്താൻ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു. ഐ എൻ സി അംഗീകാരം ഇല്ലാത്ത കോഴ്സുകൾ  പഠിക്കുന്നവർക്ക്  മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യാനാകില്ലെന്നിരിക്കെ നടപടി ഭാവിയെ ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു.…

Read More
Click Here to Follow Us