ബെംഗളൂരു: നഗരത്തിലെ പ്രസിദ്ധമായ നിംഹാൻസ് ആശുപത്രിയിലെ നേഴ്സിനോട് അപമര്യാദയായി പെരുമാറിയ ക്ലിനിക്കൽ നഴ്‌സിങ് മേധാവിക്കെതിരെ നടപടി. മേധാവിയോട് താത്കാലികമായി ഏഴുദിവസം അവധിയിൽ പ്രവേശിക്കാൻ നിംഹാൻസ് ഡയറക്ടർ നിർദേശം നൽകി. ഈ വിഷയത്തെ കുറിച്ച് വിശദമായി പഠിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു. കഴിഞ്ഞ മാസം 30 നാണ് നഴ്‌സിങ് മേധാവിയുടെ മുറിയിലേക്ക് പോയ നഴ്‌സിനെ കൈയേറ്റം ചെയ്യുകയും മുറിക്ക് പുറത്തേക്ക് തള്ളുകയും ചെയ്തത്. നഴ്‌സിങ് മേധാവിക്കെതിരേ നടപടി കരിക്കണമെന്നാവശ്യപ്പെട്ട് നിംഹാൻസിൽ മലയാളികളുൾപ്പെടെയുള്ള നഴ്‌സുമാർ പ്രതിഷേധം നടത്തിയതിനെത്തുടർന്നാണ് നടപടി. നിംഹാൻസ് നഴ്‌സസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം…
Read MoreTag: Nurses strike
വിലക്ക് മറി കടന്ന് നേഴ്‌സുമാരുടെ സമരം; മാർച്ച് ആറ് മുതൽ കൂട്ട അവധിയെടുത്ത് പ്രധിഷേധം.
കൊച്ചി: ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക് മറി കടന്ന് സമരം ശക്തമാക്കാനുറച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍. മാർച്ച് ആറ് മുതൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് തീരുമാനം. ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സ്വകാര്യ ആശുപത്രികളിലെ 6അറുപതിനായിരത്തിലധികം നഴ്സുമാർ അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിൽക്കും. വ്യാഴാഴ്ചയാണ് ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്ക്കാലികമായി വിലക്കിയത്. സമരം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടുമെന്നും ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ സ്റ്റേ.…
Read More