രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.99 ശതമാനമാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 24 ശതമാനം തേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. നിലവില്‍ 4,78,882 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 346 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 5,09,011 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,930 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,16,77,641…
Read MoreTag: NATIONAL
രാജ്യത്ത് കോവിഡ് മൂന്നാംതരംഗത്തിൻ്റെ ശക്തികുറഞ്ഞെന്ന് കേന്ദ്രം.
രാജ്യത്ത് കോവിഡ് മൂന്നാംതരംഗത്തിൻ്റെ ശക്തികുറഞ്ഞതായി കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്ന് ലക്ഷത്തിൽ താഴെ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. എഴുപത് ശതമാനത്തിലധികം പേർക്കും വാക്സിൻ നൽകാനായത് രോഗതീവ്രത കുറച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി പകുതിയോടെ അർഹരായ മുഴുവനാളുകൾക്കും വാക്സിനേഷൻ നൽകി തീർക്കാനാണ് ശ്രമം. കൗമാരക്കാർക്കിടയിലുള്ള വാക്സിനേഷനും വേഗത്തിൽ പൂർത്തിയാക്കും. കോവീഷീൽഡിനും കോവാക്സിനും പൂർണ വാണിജ്യ അനുമതി ഉടൻ നൽകിയേക്കും. വിപണിയിൽ ലഭ്യമാകുന്നതിനുള്ള വിലനിശ്ചയം മാത്രമാണിനി ഉള്ളത്. അതേസമയം ഇന്നലെ(26-01-2022 ) മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്…
Read Moreരാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു.
രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,58,089 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം തന്നെ ഒമിക്രോൺ കേസുകളുടെ എണ്ണം 8,209 ആയി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.65% ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,13,444 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 16,56,341 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,740 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,37,461 ആയി. രോഗമുക്തി നേടിയവരുടെ നിരക്ക് 94.27%…
Read Moreകുവൈറ്റ് റിഫൈനറിയിൽ തീപിടുത്തം; രണ്ട് പേർ മരിച്ചു അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കുവൈറ്റ്: പ്രധാന എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. കുവൈറ്റിന്റെ ആഭ്യന്തര വിപണിയിൽ പ്രധാനമായും പെട്രോളും ഡീസലും വിതരണം ചെയ്യുന്നതിനായി പ്രതിദിനം 25,000 ബാരൽ എണ്ണ കൈകാര്യം ചെയ്യുന്നതിനാണ് റിഫൈനറി നിർമ്മിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിൽ പൊട്ടിപ്പുറപ്പെടുന്ന രണ്ടാമത്തെ തീപിടിത്തമാണിത്. ഒക്ടോബറിൽ ഈ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായതായി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ചില തൊഴിലാളികൾ പുക ശ്വസിക്കുകയും…
Read Moreകൊവാക്‌സിന്‍ ഫലപ്രദമെന്ന പുതിയ പഠനം പുറത്ത്.
ബെംഗളൂരു: കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ പഠനം പുറത്ത്. ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്‍ വളരെ ഫലപ്രദമെന്നാണ് പഠനം കണ്ടെത്തിയത്. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് തന്നെയാണ് വിവരം പുറത്ത് വിട്ടത്. BBV 152 എന്ന കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് കൊവിഡിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളെ നൂട്രലൈസ് ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഒമിക്രോണ്‍ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.
Read Moreരാജ്യത്ത് അതിരൂക്ഷ കോവിഡ് വ്യാപനം.
ബെംഗളൂരു: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിനം രോഗബാധിതരാവുന്നവരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് കടക്കുകയാണ്. 24 മണിക്കൂറിലെ രോഗ ബാധിതരുടെ എണ്ണം 195000 എത്തി. ശരാശരി മരണസംഖ്യയില്‍ 70 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. അതിനെല്ലാം പുറമേ അര്‍ധസൈനിക വിഭാഗങ്ങളിലെ 4500 അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു അതേസമയം ഒമിക്രോണ്‍ എല്ലാവര്‍ക്കും ബാധിക്കുമെന്നും എന്നാല്‍ ഗുരുതരമാവില്ലെന്നും സര്‍ക്കാരിന്റെ കൊവിഡ് വിദഗ്ധ സംഘത്തിലെ അംഗം ഡോ. ജെയ് പ്രകാശ് പറഞ്ഞു. ദില്ലിയില്‍ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തില്‍ അധികം പേര്‍ക്കാണ്. പൊസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന്…
Read More