ബെംഗളൂരു:ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ സഞ്ചരിച്ച കാര്‍ പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞ് പരിശോധിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചര്‍മ്മാഡി ചെക് പോസ്റ്റിലാണ് തടഞ്ഞത്. ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് ചര്‍മ്മാഡി ചുരം വഴി വരുകയായിരുന്നു നളിന്‍ കുമാര്‍. ഇദ്ദേഹത്തെ അനുധാവനം ചെയ്ത ബിജെപി ദക്ഷിണ കന്നഡ ജില്ല പ്രസിഡണ്ട് സുദര്‍ശന്റെ കാര്‍, അകമ്പടി സേവിച്ച അഞ്ച് പോലീസ് വാഹനങ്ങള്‍ എന്നിവയും എച്ച് ബി ജയകീര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്ര തുടരാന്‍…
Read More