ശ്രീനാഥ് ഭാസിയ്ക്ക് താത്കാലിക വിലക്ക്

കൊച്ചി : ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ നിന്നും താത്കാലിക വിലക്കേര്‍പ്പെടുത്തി നിര്‍മാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. പരാതിക്കാരിയായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തി ഉണ്ടാകില്ലെന്ന് അറിയിച്ച ശ്രീനാഥ് ഭാസി പരാതിക്കാരിയോട് ക്ഷമാപണവും നടത്തി. സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തികളില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാത്തത് ശരിയല്ല എന്നതിനാല്‍ താത്കാലികമായി ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തുകയാണെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍…

Read More

‘സ്ത്രീകളെ ഞാനിതുവരെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്‌നമായിരുന്നു’; ജാനകി സൂധീർ

Janaki Sudheer

ജാനകി സൂധീറിന്റെ പുതിയ ചിത്രം അടുത്ത് റിലീസായ, ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ഹോളിവുണ്ട് ആണ് . സമൂഹത്തില്‍ ഒട്ടനവധി ചര്‍ച്ചകള്‍ക്ക് സിനിമ ഇതിനോടകം തന്നെ കാരണമായി.ഇപ്പോഴിതാ താന്‍ ഈ സിനിമയിലെ കഥാപാത്രത്തിനായി നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച്‌ നടി ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞരിക്കുകയാണ് . ‘ചില കാര്യങ്ങള്‍ ലെസ്ബിയന്‍ സ്റ്റോറി ആയതുകൊണ്ടു തന്നെ നേരിടേണ്ടി വന്നു. പിന്നെ അത്ര ഇന്റിമസി ചിത്രത്തില്‍ വരുന്നില്ല. ഒരു ലിപ് ലോക്ക് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് ചെയ്യാന്‍ കുറച്ച്‌ ബുദ്ധിമുട്ടായിരുന്നു ‘ ജാനകി പറയുന്നു. ‘സ്ത്രീകളെ…

Read More

കമൽഹാസൻ ചിത്രം വേട്ടയാട് വിളയാടിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

ചെന്നൈ: കമൽ ഹാസൻ നായകനായി ഗൗതം മേനോൻ ഒരുക്കിയ ചിത്രം ‘വേട്ടയാട് വിളയാടി’ന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇക്കാര്യം ഗൗതം മേനോൻ തന്നെയാണ് വ്യക്തമാക്കിയത്. 120 പേജുകളുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിക്കഴിഞ്ഞെന്നും സിനിമ ഉടൻ തന്നെ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കീർത്തി സുരേഷ്, അനുഷ്ക ഷെട്ടി എന്നിവരെ സിനിമയുടെ നായിക കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വേട്ടയാട് വിളയാട് 2008ലാണ് റിലീസ് ചെയ്യുന്നത്. ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ഡാനിയൽ ബാലാജി, കാമിലിനി മുഖർജി എന്നിവർ…

Read More

മലയൻകുഞ്ഞ് ഒടിടി റിലീസ് പ്രഖ്യാപിച്ചു

നവാഗത സംവിധായകൻ സജിമോന്‍ സംവിധാനം ചെയ്ത ചിത്രം ‘മലയന്‍കുഞ്ഞി’ന്റെ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ആഗസ്റ്റ് 11-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യയടക്കം 240 രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് സിനിമ ആസ്വദിക്കാനാകും. ജൂലൈ 22-നാണ് ‘മലയന്‍കുഞ്ഞ്’ തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ അനില്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. അയല്‍വാസിയുടെ കുഞ്ഞുമായുള്ള ഇയാളുടെ ബന്ധവും പിന്നീട് സംഭവിക്കുന്ന ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള അനിലിന്റെ പോരാട്ടവുമാണ് ചിത്രം പറയുന്നത് . 40 അടി താഴ്ചയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

Read More

കടുവയുടെ ഒ.ടി.ടി റിലീസ് തടയണം: പുതിയ പരാതിയുമായി കുറുവച്ചന്‍

കൊച്ചി: ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജൂലൈ ഏഴിനായിരുന്നു പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ട് ചിത്രം കടുവ തിയേറ്ററുകളില്‍ എത്തിയത്. മികച്ച വിജയം നേടിയ ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. അതെസമയം ചിത്രത്തിനെതിരെ വീണ്ടും ജോസ് കുരുവിനാക്കുന്നേല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുമെന്നും പാലാ സ്വദേശി കുറുവച്ചന്‍ എന്ന് വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേല്‍ ആരോപിച്ചിരുന്നു. ഒടുവില്‍ സെന്‍സര്‍ ബോഡിന്റെ നിര്‍ദേശപ്രകാരം കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്ന പേര്…

Read More

ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഫിലിം ചേമ്പര്‍

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ഫിലിം ചേമ്പര്‍. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിന്റേതാണ് തീരുമാനം. സിനിമ ലൊക്കേഷനുകളില്‍ സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും തുടങ്ങിയ പരാതികളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഫിലിം ചേമ്പറിനു മുമ്പാകെ ശ്രീനാഥ് ഭാസി തന്റെ ഭാഗം ബോധ്യപ്പെടുത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. താരസംഘടനയായ ‘അമ്മ’യില്‍ ശ്രീനാഥ് ഭാസിക്ക് അംഗത്വമില്ലാത്തതു കൊണ്ടാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുത്തത്. ഇനിയുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ശ്രീനാഥ് ഭാസി ചേമ്പറുമായി ആലോചിക്കണമെന്ന് നിര്‍ദ്ദേശം…

Read More

കടുവക്ക് അന്തിമവിധി; കുറുവച്ചനെന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ്

കൊച്ചി: കടുവ ’ ചിത്രത്തിന്റെ നിയമപോരാട്ടത്തിൽ അന്തിമവിധിയുമായി സെൻസർ ബോർഡ്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി ഉപയോഗിച്ചിരുന്ന കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെൻസര്‍ ബോർഡിന്റെ നിർദേശം. കടുവ എന്ന സിനിമയിൽ, പരാതിക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ ജീവിതത്തിന്റെ യഥാർഥ ചിത്രീകരണമാണെന്നു പറയാൻ കഴിയില്ലെന്നും പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നതൊന്നും ‘കടുവ’ എന്ന ചിത്രത്തിൽ ഇല്ലെന്നും സെൻസർ ബോർഡ് ഉത്തരവിൽ പറയുന്നു. കൂടാതെ സിനിമയിൽനിന്ന് ഒരു രംഗം പോലും ഒഴിവാക്കിയില്ലെന്നും സെൻസര്‍ ബോർഡിന് കാണാൻ കൊടുത്ത അതേ കോപ്പി തന്നെയാണ് തിയറ്ററുകളിലും റിലീസ് ചെയ്യുന്നതെന്നും…

Read More

പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ റിലീസ് മാറ്റി; പുതുക്കിയ തിയ്യതി പ്രഖ്യാപിച്ച് താരം

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘കടുവ’യുടെ റിലീസ് തിയതി മാറ്റി. ചിത്രം ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ തന്റെ ചിത്രത്തിന്റെ റീലീസ് ജൂലൈ ഏഴിലേയ്ക്ക് മാറ്റിയതായി അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ‘കടുവ’ പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജിന് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ‘കടുവ’. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ്…

Read More

സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ശരവണ സ്റ്റോർസ് ഉടമ

ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശരവണ സ്റ്റോസിന്റെ ഉടമ ശരവണൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ചെന്നൈ എ.വി.എം സ്റ്റുഡിയോയിൽ ചിത്രത്തിന്റെ പൂജ കഴിഞ്ഞു . ശരവണൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ശരവണ സ്റ്റോഴ്‌സിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് ലെജൻഡ് ശരവണൻ എന്ന പേരിൽ ശരവണൻ അഭിനയ രംഗത്ത് എത്തുന്നത്. തമന്ന, ഹൻസിക എന്നിവർക്കൊപ്പം അദ്ദേഹം വേഷമിട്ട പരസ്യചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ജെ.ഡി ആന്റ് ജെറി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് ജെ.ഡി ആന്റ് ജെറി. 1997…

Read More

രജനികാന്ത് ചിത്രത്തിൽ വില്ലനായി കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ

രജനികാന്ത് – നെൽസൺ ചിത്രം ജയ്ലറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. ചിത്രത്തിൽ നായികയായി എത്തുന്നത് ഐശ്വര്യ റായ് ആണ്. വില്ലൻ വേഷം കൈകാര്യം ചെയ്യാനായി എത്തുന്നത് കന്നഡ സൂപ്പർ താരം ശിവ രാജ് കുമാർ ആണ്. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ ആണ്  പുറത്ത് വന്നിരിക്കുന്നത്.  ചിത്രത്തിന് ‘ജയ്‌ലർ’ എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പർ താരത്തിന്റെ 169-ാം ചിത്രം കൂടിയായ ജയ്‌ലറിൽ ഐശ്വര്യറായി നായികയായി എത്തുന്നു. ശങ്കർ സംവിധാനം ചെയ്ത എന്തിരൻ എന്ന…

Read More
Click Here to Follow Us