ചെന്നൈ: കമൽ ഹാസൻ നായകനായി ഗൗതം മേനോൻ ഒരുക്കിയ ചിത്രം ‘വേട്ടയാട് വിളയാടി’ന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇക്കാര്യം ഗൗതം മേനോൻ തന്നെയാണ് വ്യക്തമാക്കിയത്. 120 പേജുകളുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിക്കഴിഞ്ഞെന്നും സിനിമ ഉടൻ തന്നെ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കീർത്തി സുരേഷ്, അനുഷ്ക ഷെട്ടി എന്നിവരെ സിനിമയുടെ നായിക കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വേട്ടയാട് വിളയാട് 2008ലാണ് റിലീസ് ചെയ്യുന്നത്. ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ഡാനിയൽ ബാലാജി, കാമിലിനി മുഖർജി എന്നിവർ…
Read More