ഏറ്റുവാങ്ങാൻ ആളില്ലാതെ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ

ബെംഗളൂരു: ഏറ്റുവാങ്ങാൻ ആളില്ലാതെ മലയാളിയുടെ മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ. ബസവനേശ്വര നഗറിന് സമീപം നടപ്പാതയിൽ അവശനിലയിൽ കണ്ടെത്തിയ മല്ലേശ്വരത്തെ ഹോട്ടൽ ജീവനക്കാരനായ അബ്ദുൽ ചികിത്സയ്ക്കിടെ 22 നാണ് മരിച്ചത്. ഇന്നുകൂടി മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളാരും എത്തിയില്ലെങ്കിൽ നാളെ മൈസൂരു റോഡ് ഖബറിസ്ഥാനിൽ സംസ്കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9845351854

Read More
Click Here to Follow Us