ഒമൈക്രോൺ;10 ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കാണാതായി, ആശങ്കയിൽ കർണാടക സർക്കാർ

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ രണ്ട് ഒമിക്‌റോൺ അണുബാധ കേസുകൾ ബെംഗളൂരുവിൽ കണ്ടെത്തിയതിന് ശേഷം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരുവിലെത്തിയ 10 അന്താരാഷ്‌ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വെള്ളിയാഴ്ച അറിയിച്ചു. ഈ ദക്ഷിണാഫ്രിക്കൻ പൗരന്മാർ നവംബർ 12 നും 22 നും ഇടയിൽ ബെംഗളൂരുവിൽ എത്തിയിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നൽകിയ വിലാസത്തിൽ 2 പേരെ കണ്ടെത്താനായില്ലെന്നും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും അധികൃതർ പറഞ്ഞു. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് 57-ഓളം പേരാണ് എത്തിയിട്ടുള്ളത്. ചീഫ് കമ്മീഷണറായ ഗൗരവ്…

Read More

തടാകം കാണാനില്ല; അന്വേഷണവുമായി ലോകായുക്ത

ബെം​ഗളുരു; 5 ഏക്കറിലേറെ വിസ്തൃതിയുള്ള തടാകം കാണാതായി. ഞെട്ടിക്കുന്ന സംഭവത്തിൽ കേസെടുത്ത് ലോകായുക്ത അന്വേഷണം ഊർജിതമാക്കി കഴിഞ്ഞു. യെലഹങ്കയിലെ ജരകബണ്ട കാവൽ വനമേഖലയിലെ വലിയ തടാകമാണ് ഇപ്പോൾ സർക്കാർ രേഖകളിൽ പോലുമില്ലാതെ അപ്രത്യക്ഷമായിരിയ്ക്കുന്നത്. വനം വകുപ്പിന്റെ കീഴിലായിരുന്ന ഈ തടകം ഏതാനും നാൾ മുൻപ് റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു. സ്വകാര്യ വ്യക്തികൾക്ക് തടാകം വിഭജിച്ച് നൽകിയെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. തടാകത്തെ അതുപോലെ തന്നെ നിലനിർത്താനായി വീണ്ടെടുക്കാനും സംരക്ഷിക്കാനും അധികൃതർ ഉടനടി പരിഹാരം കാണണമെന്ന് ലോകായുക്ത ജഡ്ജി ബിബിഎംപി, കെഎസ്പിസിബി, ബി ഡബ്ല്യൂ എസ്എസ്…

Read More

കാളി നദിയിൽ കുളിക്കാനിറങ്ങിയ 9 വയസുകാരിയും രക്ഷിക്കാനിറങ്ങിയ 3 പേരെയും കാണാതായി

കർവാർ; കാളി നദിയിൽ കുളിക്കാനിറങ്ങിയ 9 വയസുകാരിയെയും കുട്ടിയെ രക്ഷിക്കാനിറങ്ങിയ 3 പേരെയും കാണാതായി. ബൊമ്മനഹള്ളി നിവാസികളായ ​ഗായത്രി(9), പിതാവ് ദുലു, കൃഷ്ണ, സതീഷ് (30) എന്നിവരെയാണ് കാണാതായത്. ​ഗായത്രി ഒഴുക്കിൽ പെടുന്നകണ്ട് രക്ഷിക്കനുള്ള ശ്രമത്തിനിടെ കുത്തൊഴുക്കിൽ പെട്ട് കാണാതാകുകയായിരുന്നു.

Read More

മിസിങ് കേസുകളും, കൊലപാതകങ്ങളും, ബെം​ഗളുരുവിൽ നിത്യ സംഭവം; 11 മാസത്തിന് മുൻപ് നടന്ന എെടി ജീവനക്കാരന്റെ തിരോധാനകേസ് ഇനി സിബിഎെക്ക് : ബെം​ഗളുരുവിലെ ചതിക്കുഴികളിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷൻമാർക്കും രക്ഷയില്ല

ബെം​ഗളുരു: എെടി ജീവനക്കാരനായിരു്ന്ന അജിതാഭ് കുമാറിന്റെ (30) തിരോധാനത്തിൽ സിബിഎെ കേസെടുത്തു കാർ വിത്പനക്കായി വീട്ടിൽ നിന്നിറങ്ങിയ അജിതാഭിനെ കാണാതാകുകയായിരുന്നു. പട്ന സ്വദേശിയും ബെം​ഗളുരുവിൽ ബ്രിട്ടീഷ് ടെലികോം ജീവനക്കാരനുമായ അജിതാഭിനെ കഴിഞ്ഞ ഡിസംബർ 11 നാണ് കാണാതായത്.

Read More

ഒമാൻ സ്വദേശിനിയെയും 3 കുഞ്ഞുങ്ങളെയും കാണാതായതായി പരാതി

ബെം​ഗളുരു:  ബെ​ഗളുരു കെംപ​ഗൗഡ വിമാനത്താവളത്തിൽ കഴി‍ഞ്ഞ കൊല്ലം സെപ്റ്റംബറിൽ വന്നിറങ്ങിയ ഒമാൻ സ്വ​ദേശിനിയായ സബീറ ഷെയ്ഖ്, (30( മക്കളായ 7 വയസുകാരനെയും നാല് വയസുള്ള രണ്ട് പെൺമക്കളെയും കാണാതായതായാണ് ഭർത്താവ് അൽ സരീരി സയദ് ഖൽഫാൻ നൽകിയ പരാതിയിലുള്ളത്. പരാതിക്കാരനിൽ നി്ന്ന് പരനമാവധി വിവ​രങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Read More

പോലീസ് ട്രെയിനിയെ കാണാതായി

ബെം​ഗളുരു: കർണ്ണാടക റിസർവ് പോലീസ് ട്രെയിനിയെകാണാതായി. കലബുറ​ഗി സ്വദേശി ശാന്താറാമിനെയാണ് (23)  കാണാതായത്. ഒക്ടോബർ 20 നാണ് ശാന്താറാമിമിനെ ക്യാംപിൽ നിന്ന് കാണാതായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജോലിയിൽ നി്ന്നും പിരിഞ്ഞ് പോകുകയാണെന്നു ചൂണ്ടിക്കാട്ടി ശാന്താറാം കത്തു നൽകയിരുന്നു. നഷ്ടപരിഹാരമായി 1 ലക്ഷം രൂപ നൽകണമെന്ന് ബറ്റാലിയനിൽ നിന്ന് അറിയിപ്പ് വന്നിരുന്നു, 50,000 രൂപ ശാന്താറാമിന്റെ സഹോദരൻ അടച്ചിരുന്നു. സഹോദരൻ പണം നൽകിയതിന് തൊട്ടടുത്ത ദിവസം മുതൽ ശാന്താറാമിനെ കാണാതാകുകയായിരുന്നു.

Read More
Click Here to Follow Us