നമ്മ മെട്രോ ബയ്യപ്പനഹള്ളി -വൈറ്റ് ഫീൽഡ് പാതയിൽ ഹൂഡി ജംക്ഷൻ മുതൽ ഗുരുദാചർ പാളയ വരെ പരീക്ഷണ ഓട്ടം നടന്നു. അടുത്ത വർഷം മാർച്ചിൽ പാതയുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ബി.എം.ആർ.സി.എൽ അറിയിച്ചിട്ടുള്ളത്. പർപ്പിൾ ലൈനിന്റെ ഭാഗമായ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് വൈറ്റ് ഫീൽഡ് ബസ് ടെർമിനൽ വരെ 15.25 കിലോമീറ്റർ വരുന്ന പാതയിൽ 13 സ്റ്റേഷനുകളുണ്ട്. കൂടാതെ കാടുഗോഡിയിൽ മെട്രോ ഡിപ്പോയുമുണ്ട്
Read More