മാസ്ക് നിർബന്ധമാക്കി കർണാടക

ബെംഗളൂരു: കോവിഡ് രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്‌ക് ഇനി നിർബന്ധം. അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതു സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. ജനങ്ങള്‍ കോവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. കര്‍ണാടകയിൽ  ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് നിലവിലെ വിലയിരുത്തല്‍. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധ…

Read More

തമിഴ്നാട്ടിൽ മാസ്ക് വീണ്ടും നിർബന്ധം

ചെന്നൈ : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ സാഹചര്യത്തിൽ പലയിടങ്ങളിലും മാസ്ക് ഒഴിവാക്കി വരികയായിരുന്നു. പുതിയ തീരുമാന പ്രകാരം പൊതുയിടത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടുത്തിടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

Read More

മാസ്ക് ഒഴിവാക്കാനുള്ള ചർച്ചയിൽ കർണാടക

ബെംഗളൂരു: കോവിഡ് പ്രതിസന്ധി നീങ്ങിതുടങ്ങിയ സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കാൻ ഒരുങ്ങി കർണാടക സർക്കാർ. കോവിഡ് സാങ്കേതിക സമിതിയുമായി ആലോചിച്ച ശേഷം മാസ്ക് ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ സുധാകർ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പ്രതിദിന കണക്ക് കുറഞ്ഞ സാഹചര്യത്തിൽ പല സ്ഥലങ്ങളിലും മാസ്ക് ഇപ്പോൾ ഒഴിവാക്കി ഇരിക്കുകയാണ്. എന്നാൽ ചില ഇടങ്ങളിൽ കോവിഡ് നാലാം തരംഗം ബാധിച്ചു തുടങ്ങിയതിനാൽ വിശദമായ ഒരു ചർച്ചയ്ക്ക് ശേഷം മാത്രമേ കർണാടകയിൽ മാസ്ക് ഒഴിവാക്കുന്നതിൽ തീരുമാനം എടുക്കു എന്നും മന്ത്രി വ്യക്തമാക്കി.

Read More

മുഖം നോക്കി ചിരിക്കാൻ സമയമായില്ല; മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ബെംഗളൂരു: മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്‌ക് ഒഴിവാക്കിയെന്ന് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാലാണ് ഇക്കാര്യമറിയിച്ചത്. സെടുക്കുന്നത് ഒഴിവാകുമെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കുണ്ട്. ഈ മാസം 31 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ലെന്ന് ഐ.എം.എ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന്…

Read More

മാസ്കിട്ടില്ലെങ്കിലും ഇനി കേസില്ല; കൂടുതൽ ഇളവുകൾ ഇവിടെ വായിക്കാം

http://h4k.d79.myftpupload.com/archives/91052   ബെംഗളൂരു: പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലങ്കിൽ ഇനി കേസില്ല. കൂടാതെ ആൾക്കൂട്ടത്തേയും നിയന്ത്രിക്കില്ലന്ന് കേന്ദ്ര സർക്കാര്‌‍ നിർദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും ഒഴിവാക്കും. കേന്ദ്രം സംസ്ഥാനങ്ങൾക് നിർദ്ദേശം ഉടൻ നൽകും. ഇതിന് പുറമെ ആൾക്കൂട്ടം, കോവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസില്ല. മുൻപ് മാസ്കില്ലെന്ന് കണ്ടെത്തിയാൽ 500 രൂപ ഫൈൻ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിർദേശത്തോടെ നിലവിൽ മാറുന്നത്. അതേസമയം മുൻകരുതലിന്‍റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കോവിഡ് കേസുകളിൽ കുറവുണ്ടായ സാഹചര്യത്തിലാണ്…

Read More

ദുബായ് സ്കൂളുകളിലും മാസ്ക് ഒഴിവാക്കി

ദുബായ് :സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്​ക്ക്​ നിര്‍ബന്ധമില്ലെന്ന്​ നോളജ്​ ആന്‍ഡ്​ ഹ്യൂമന്‍ ഡെവലപ്​മെന്‍റ്​ അതോറിറ്റി അറിയിച്ചു. യൂനിവേഴ്​സിറ്റികളിലും ചൈല്‍ഡ് ​ഹുഡ്​ സെന്‍ററുകളിലും ഇനി മാസ്ക്ക് നിര്‍ബന്ധമില്ല​. അതേസമയം, ക്ലാസ്​ മുറികള്‍ ഉ​ള്‍പ്പെടെ അടച്ചിട്ട ഇടങ്ങളില്‍ മാസ്ക്ക്​ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. യുഎ‌ഇയിലുടനീളം തുറസായ സ്ഥലങ്ങളില്‍ മാസ്ക്ക്​ ഒഴിവാക്കിയതിന്‍റെ ഭാഗമായാണ്​ ദുബായിലെ സ്കൂളുകളും ഇത്​ ഒഴിവാക്കുന്നത്.കൊവിഡ്​ ബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ ക്വാറന്‍റീനില്‍ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കി. രോഗലക്ഷണങ്ങളില്ലെങ്കില്‍ ക്വാറന്‍റീന്‍ ആവശ്യമില്ല. പോസിറ്റീവാകുന്നവര്‍ മാത്രം പത്ത്​ ദിവസം ഐസൊലേഷനില്‍ കഴിഞ്ഞതിനു ശേഷം ക്ലാസ്സിൽ കയറാം. അതേസമയം,…

Read More

പൊതുപരിപാടിയിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ച് മന്ത്രി ഉമേഷ് കട്ടി.

ബെംഗളൂരു: ആരോഗ്യ അധികാരികളും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മാസ്‌ക് ധരിക്കാൻ ആളുകളോട് അഭ്യർത്ഥിക്കുന്ന സമയത്ത്, കർണാടക മന്ത്രി ഉമേഷ് കട്ടി സർക്കാർ പുറപ്പെടുവിച്ച കോവിഡ് -19 പ്രോട്ടോക്കോളുകൾ ലംഘിച്ചുകൊണ്ട് ഒരു പൊതു പരിപാടിയിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ചു. കൂടാതെ മാസ്ക് ധരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് മന്ത്രി ന്യായീക്കുകയും ചെയ്തു, മാസ്‌ക് ഒഴിവാക്കുന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഒരു നിയന്ത്രണവും ഏർപ്പെടുത്തില്ലെന്നും മാസ്ക് ധരിക്കുന്നത് വ്യക്തിഗത ഉത്തരവാദിത്തമാണെന്നു പ്രധാനമന്ത്രി പറഞ്ഞതായും ഉമേഷ് കട്ടി പറഞ്ഞു. കൂടാതെ മാസ്ക് ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാം. എനിക്ക്…

Read More

മാസ്ക് ഇല്ലാത്തവർക് കെണി ഒരുക്കി ജില്ലാ ഭരണകൂടം.

മൈസൂരു: മാസ്‌ക് ധരിക്കാത്തതിനും കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പാലിക്കാത്തവർക്കും പിഴ ചുമത്താൻ ചാമരാജനഗർ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കർണാടകയിൽ ഒമൈക്രോൺ വേരിയന്റ് കേസുകൾ ഉയർന്നതിനെത്തുടർന്ന് ജില്ലാ ഭരണകൂടം കെക്കനഹല്ലയിലെയും മൂലേഹോളിലെയും ഇൻസ്‌റ്റേറ്റ് ചെക്ക് പോസ്റ്റുകളിൽ വനംവകുപ്പിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ദ്വിതീയ കോൺടാക്റ്റുകൾ ട്രാക്കുചെയ്യൽ, വാക്‌സിനേഷൻ എന്നിവയും ഊർജിതമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, വലിയ ജനക്കൂട്ടത്തെ ഒഴിവാക്കുക, തിരക്കേറിയ വിവാഹ ഹാളുകൾ, ജാഥകൾ , പൊതു ചടങ്ങുകൾ എന്നിവയിൽ പ്രവേശിക്കാൻ പൊതുജനങ്ങളോട് പറയാനുള്ള പൊതു അറിയിപ്പുകൾ ഉറപ്പാക്കാൻ എല്ലാ നഗര, പഞ്ചായത്ത് സ്ഥാപനങ്ങൾക്കും…

Read More

കോവിഡ് നിരക്ക് ഉയരുന്നു; മാസ്ക് നിർമ്മാണം ത്വരിത ​ഗതിയിലാക്കി റെയിൽവേ

ബെം​ഗളുരു; കോവിഡ് തടയാൻ മാസ്ക് നിർമ്മാണം ത്വരിത ​ഗതിയിൽ, കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് ദക്ഷിണ-പശ്ചിമ റെയിൽവേ ഇതുവരെ നിർമിച്ചത് 74,918 മാസ്‌കുകളും 9937 ലിറ്റർ സാനിറ്റൈസറുകളും. ഇത്തരത്തിൽ റെയിൽവേ ജീവനക്കാരിൽ പലരുടെയും കുടുംബാംഗങ്ങളും ചേർന്നാണ് ഇത്രയും മാസ്‌കുകളും സാനിറ്റൈസറും നിർമിച്ചതെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ബെം​ഗളുരുവിലെ ഹുബ്ബള്ളി വർക്‌ഷോപ്പിൽ 20,035 മാസ്‌കുകളും 2960 ലിറ്റർ സാനിറ്റൈസറുമാണ് നിർമിച്ചത്. ഹുബ്ബള്ളി ഡിവിഷനിൽ 13,437 (മാസ്‌ക്), 3990 ലിറ്റർ (സാനിറ്റൈസർ), ബെംഗളൂരു ഡിവിഷൻ 28,916 (മാസ്‌ക്), 1870 ലിറ്റർ (സാനിറ്റൈസർ), മൈസൂരു ഡിവിഷൻ 4800 (മാസ്‌ക്), 32…

Read More

മാസ്ക് വിൽപ്പനയുടെ പേരിലും തട്ടിപ്പ് പൊടിപൊടിക്കുന്നു , നഷ്ടമായത് പതിനായിരങ്ങൾ; അറിയാം ഓൺലൈൻ ചതിക്കുഴികളെക്കുറിച്ച്

ബെം​ഗളുരു; മാസ്ക് വിൽപ്പനയുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു, കോവിഡ് സാഹചര്യം മുതലെടുത്ത്, ഓൺലൈൻ സൈറ്റുകളിലൂടെ‍ മാസ്ക് വിൽ‌പനയുടെ പേരിലും‍ തട്ടിപ്പ് ദിനംപ്രതി വർധിക്കുന്നു. മാസ്ക് വാങ്ങുന്നതിനായി ഇത്തരത്തിൽ യശ്വന്ത്പുര നിവാസി അബ്ദുലിന് (45) നഷ്ടമായതു 25000 രൂപ. മാസ്ക് ഓർഡർ ചെയ്തതിനു പിന്നാലെ ഗൂഗിൾ പേ വഴി 500 രൂപ അടച്ചെങ്കിലും ഇത് ലഭിച്ചില്ലെന്നു മറുപടി എസ്എംഎസ് ലഭിച്ചു. തുടർന്ന് തട്ടിപ്പുകാർ ഒരു ലിങ്ക് അയയ്ച്ചതിനു ശേഷം ഒടിപി നമ്പർ തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഇതോടെ അക്കൗണ്ടിൽ നിന്നും ഉടനടി 25000 നഷ്ടമായാതായാണ് പരാതി,…

Read More
Click Here to Follow Us