റിയൽ എസ്റ്റേറ്റ് കമ്പനിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

ബെംഗളൂരു: ഇടപാടുകാരെ വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച കേസിൽ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ 300 കോടി സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. മന്ത്രി ഡെവലപ്പേഴ്സ് കമ്പനിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മന്ത്രി സെറീനിറ്റി, മന്ത്രി വെബ്‌സിറ്റി, മന്ത്രി എനർജിയ തുടങ്ങിയ പ്രൊജക്റ്റുകളുടെ പേരിൽ വ്യാജ വാഗ്ദാനം നൽകി ആളുകളെ വഞ്ചിച്ചതാണ് കേസ്. കമ്പനിക്കെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ചുമത്തിയാണ് ഇ ഡി കേസ് എടുത്തത്.

Read More
Click Here to Follow Us