മാളുകളിലെത്തുന്ന ജനങ്ങൾ കുറഞ്ഞു, ആഡംബര വസ്തുക്കൾക്ക് ആളില്ല; വൻ നഷ്ട്ടമെന്ന് കച്ചവടക്കാർ

ബെം​ഗളുരു; കോവിഡ് ഭയത്തിൽ നിന്ന് മുക്തരാകാതെ ജനങ്ങൾ, പ്രവർത്തനം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ആളനക്കമില്ലാതെ നഗരത്തിലെ മാളുകൾ. സാധാരണയായി വലിയ തിരക്കനുഭവപ്പെടുന്ന ശനി, ഞായർ ദിവസങ്ങളിൽപ്പോലും കുറച്ച് ആളുകൾ മാത്രമാണ് എത്തുന്നത്. വളരെയധികം ഇളവുകൾ നൽകിയിട്ടും ജനങ്ങൾ എത്താൻ മടിക്കുകയാണ്, കോവിഡ് വ്യാപനത്തിൽ കുറവുവരാതെ മാളുകളിൽ തിരക്കുണ്ടാവില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മാളുകളുടെ 70 കടകൾ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. സിറ്റികളിലടക്കം ശരാശരി ഷോപ്പിങ്ങ് മാളുകളിൽ ശനി, ഞായർ ദിവസങ്ങളിൽ 1.5 കോടി മുതൽ രണ്ടുകോടിവരെയാണ് വിറ്റുവരവെങ്കിൽ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ 10 ലക്ഷം…

Read More

ബെം​ഗളുരു നിവാസികൾക്ക് ആശ്വാസം, ഹോട്ടലുകളും മാളുകളും തുറന്നു

ബെം​ഗളുരു; കോവിഡിനെ തുടർന്ന് രണ്ടുമാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം നഗരത്തിലെ മാളുകളും റെസ്റ്റോറന്റുകളും തുറന്നു, ആദ്യദിനം വലിയതിരക്ക് അനുഭവപ്പെട്ടില്ല, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പൊതുവേ ആളുകൾ കുറവായിരുന്നു, കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചശേഷമാണ് അകത്തേക്കു പ്രവേശിപ്പിച്ചത്. ഇത്രനാളും തുടർന്ന പോലെ പാഴ്‌സൽ വാങ്ങിക്കൊണ്ടുപോകുന്നതിനായിരുന്നു തിരക്ക്, ഹോട്ടലുകളിൽ മെനു കാർഡ് നൽകാതെയാണ് ഓർഡറുകൾ സ്വീകരിച്ചത്, ഏകദേശം 50% ത്തോളം ഇരിപ്പിടങ്ങൾ മാത്രമാണ് ഉപയോ​ഗിയ്ക്കുന്നത്. എന്നാൽ കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി ചില ഹോട്ടലുകളിൽ സുരക്ഷയുടെ ഭാഗമായി ഭക്ഷണമേശകളിൽ സുതാര്യമായ ഗ്ലാസുകൾ സ്ഥാപിച്ച് ആളുകളെ വേർതിരിച്ചു. പരസ്പരം സമ്പർക്കം വരാതിരിക്കുന്നവിധത്തിലാണ്…

Read More
Click Here to Follow Us