ബെംഗളൂരു: കേരള, കർണാടക പിറവി ദിനത്തോടനുബന്ധിച്ച് ഉടുപ്പി, മംഗലാപുരം എന്നിവിടങ്ങളിൽ മലയാളം മിഷൻ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നവംബർ 1ന് ഉടുപ്പിയിൽ മലയാളി സംഘടനയായ കേരള കൽച്ചറൽ ആൻഡ് സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ മലയാള പഠനകേന്ദ്രം ആരംഭിക്കും. നവംബർ 1 ന്, രാവിലെ 9 മണിക്ക്, മണിപ്പാൽ സിൻഡിക്കേറ്റ് സർക്കിളിനു സമീപം സോണിയ ക്ലിനിക്കിന് മുകളിലുള്ള ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ , മലയാളം ക്ലാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഉടുപ്പി കെ . സി.എസ്.സി സെക്രട്ടറി ബിനേഷ് വി.സി, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട്…
Read More