ബെംഗളൂരു : ഇലക്‌ട്രോണിക് സിറ്റിയിൽ മലയാളിയായ ഇരുപത്തി മൂന്നുകാരിയെ റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറുടെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തിൽ കൂടുതൽ നടപടികളുമായി പോലീസ്. ഡ്രൈവറെ ഈ വർഷം ആദ്യം ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്തിരുന്നതായി പോലീസ്. ബിഹാർ സ്വദേശിയായ ഷിഹാബുദീൻ എന്ന പ്രതി ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ക്രിമിനൽ റെക്കോർഡ് റാപിഡോയുടെ വേരിഫിക്കേഷൻ നടപടിയെ കുറിച്ച് സംശയം നിഴലിക്കുന്നതാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി 2019 മുതലാണ് റാപിഡോയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത്. ഒരു തർക്കവുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ…
Read More