ബെംഗളൂരു: വ്യാഴാഴ്ച രാവിലെ രാമനഗര ജില്ലയിലെ മഗഡി ഗ്രാമത്തിൾ വെച്ച് 12 വിദ്യാർത്ഥികളടങ്ങുന്ന സ്കൂൾ ബസ് കുഴിയിൽ മറിഞ്ഞ് പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്. കൊടും വളവിൽ വെച്ച് ഡ്രൈവർക്ക് നിയന്ത്രണം വിട്ട് ബസ് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് സംഭവം കണ്ടു നിന്നവർ വിവരിക്കുന്നു . ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെ മഗഡി താലൂക്കിലെ ഹുലിക്കൽ ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ ഒരു അധ്യാപകനും ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹുലിക്കൽ വില്ലേജിലെ മാനസ ഗംഗോത്രി വിദ്യാലയത്തിലെ ബസ് ഡ്രൈവർ രംഗനാഥാണ് ഓടിച്ചിരുന്നത്.…
Read MoreTag: magadi
അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഗൃഹനാഥനെ കസ്റ്റഡിയിലെടുത്ത് പോലീസ്
ബെംഗളുരു; ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗൃഹനാഥനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയുള്ളവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 17 നാണ് മാഗഡിറോഡിലെ വസതിയിൽ വിവിധ മുറികളിലായി മുതിർന്നവരെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ കിടക്കയിൽ മരിച്ച നിലയിലും കണ്ടെത്തിയത്. ഈ കേസിൽ മരിച്ച ഭാരതിയുടെ ഭർത്താവും പ്രാദേശിക മാധ്യമപ്രവർത്തകനുമായ ഹുല്ല ശങ്കറിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇയാളെ കുറ്റപ്പെടുത്തി ഭാര്യയും മക്കളും എഴുതിയ 20 പേജുള്ള കുറിപ്പ് കണ്ടെടുത്തു. മറ്റനേകം സ്തീകളുമായി ശങ്കറിന്…
Read Moreപിഞ്ചു കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കൊപ്പം അബോധാവസ്ഥയിൽ രണ്ടരവയസുകാരിയും
ബെംഗളുരു; മാഗഡി റോഡിൽ തിഗളാറപാറയിലെ ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചേതൻ സർക്കിളിലുള്ള വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. മൃതദേഹങ്ങൾക്കിടയിൽ നിന്നും പോലീസ് കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഞ്ജന(34), ഭാരതി (51), മധുസാഗർ (25), സിന്ധൂരി(31), അവരുടെ കുഞ്ഞ് എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയവർ. കൂട്ടത്തോടെ ജീവനൊടുക്കിയതാകാമെന്നും മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഭാരതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന നേരത്താണ് സംഭവം നടക്കുന്നത്, തിരികെ എത്തിയപ്പോഴാണ് സംഭവം…
Read More