വരമഹാലക്ഷ്മി പൂജയ്ക്ക് താമരപ്പൂക്കൾ പറിക്കുന്നതിനിടെ എഴുപതുകാരൻ മുങ്ങിമരിച്ചു.

ബെംഗളൂരു: വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരു റൂറൽ പരിധിയിലെ ദൊഡ്ഡബല്ലാപ്പൂരിനടുത്തുള്ള കോനഘട്ട ഗ്രാമത്തിലെ തടാകത്തിൽ വരമഹാലക്ഷ്മി പൂജയ്ക്ക് താമരകൾ പറിക്കാൻ പോയ 70കാരൻ മുങ്ങിമരിച്ചു. കോണഘട്ടയിൽ താമസിക്കുന്ന കർഷകനായ കൃഷ്ണപ്പ ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന താമരകൾ പറിക്കാൻ ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. വൈകിട്ട് നാലോടെ കൃഷ്ണപ്പ തടാകത്തിലേക്ക് നടന്നുപോകുന്നതായി കണ്ടതായി വഴിയാത്രക്കാരൻ വീട്ടുകാരെ അറിയിച്ചു. തുടർന്ന് ഇവർനടത്തിയ തിരച്ചിലിൽ തടാകക്കരയിൽ കൃഷ്ണപ്പയുടെ പാദരക്ഷകളും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു എന്നാൽ രാത്രിയിൽ ഇയാളെ കണ്ടെത്താനുള്ള…

Read More
Click Here to Follow Us