ലോക് സഭാ തെരഞ്ഞെടുപ്പ്; തിയ്യതി പ്രഖ്യാപനം നാളെ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ( ശനിയാഴ്ച) പ്രഖ്യാപിച്ചേക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ കമീഷൻ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും. 543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച് ഗീത ശിവരാജ് കുമാറും ഡികെ സുരേഷും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പ് പാർട്ടികൾ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യാ സഖ്യം സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയും ഭൂപേഷ് ബാഗേലും മറ്റ് നിരവധി പാർട്ടി നേതാക്കളും ആദ്യ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കർണാടകയിലെ ഏഴ് മണ്ഡലങ്ങളിലേക്കാണ് ടിക്കറ്റ് നിശ്ചയിച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ബിജാപൂർ: രാജു അലഗോർ ഹവേരി: ആനന്ദസ്വാമി ഗദ്ദേവര മഠം…

Read More

ലോക് സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ്‌ സ്ഥാനാർഥികൾ ഇവർ

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി.വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്. തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാർഥികള്‍: തിരുവനന്തപുരം – ശശി തരൂർ ആറ്റിങ്ങല്‍ – അടൂർ പ്രകാശ് പത്തനംതിട്ട – ആന്‍റോ ആന്‍റണി മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ് ആലപ്പുഴ – കെ.സി. വേണുഗോപാല്‍ ഇടുക്കി – ഡീൻ…

Read More

ലോക് സഭാ തെരഞ്ഞെടുപ്പ്; ബിജെപി യുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവര്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 28 വനിതാ സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. 40 യുവാക്കള്‍ മത്സരംഗത്തുണ്ട്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. തെരഞ്ഞെടുപ്പ് തീയതി…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മൈസൂരുവിൽ മത്സരിക്കുമെന്ന് സൂചന 

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൈസൂരു കുടക് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ്‌ ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് സംസ്ഥാന കോൺഗ്രസിൽ ചർച്ചകൾ നടന്നതായി സൂചന. മൈസൂരു കുടക്  6 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ വിജയിച്ചു. അങ്ങനെ കോൺഗ്രസിന് ഈ ലോക്സഭാ മണ്ഡലത്തിൽ ആധിപത്യം വർധിച്ചു. ഇക്കാരണത്താൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തിൽ മത്സരിക്കുമെന്ന് സംസ്ഥാന വൃത്തങ്ങളിൽ ചർച്ചകൾ നടന്നതായി പറയപ്പെടുന്നു. പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തിൽ മത്സരിച്ചാൽ വിജയം എളുപ്പമാകുമെന്നാണ് സൂചന. കൂടാതെ തൊഴിലാളിവർഗത്തിന് ഭൂരിപക്ഷമുള്ള മൈസൂരു കുടക് ലോക്സഭാ…

Read More
Click Here to Follow Us