സിദ്ധരാമയ്യയെ നേരിടാൻ മകനെ കളത്തിൽ ഇറക്കി യെദ്യൂരപ്പ

ബെംഗളൂരു:മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ നേരിടാന്‍ സ്വന്തം മകനെ കളത്തിലിറക്കാനൊരുങ്ങി ബി.എസ് യെദ്യൂരപ്പ. ബെംഗളൂരുവില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു യെദ്യൂരപ്പയുടെ പ്രഖ്യാപനം. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് യെദ്യൂരപ്പയാണ്. മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്രയാണ് ഇവിടത്തെ എം.എല്‍.എ. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. തന്റെ മകന്‍ ബി.വൈ വിജയേന്ദ്ര വരുണയില്‍ നിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച്‌ ഉന്നതതല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് യെദ്യൂരപ്പ പറഞ്ഞു. മുസ്‌ലിംകളുടെ നാല്…

Read More

ബിഗ് ബോസിൽ വൈബർഗുഡ് ദേവും വിഷ്ണുവും പൊരിഞ്ഞ അടി വിഷയം ‘പഞ്ചാരയടി’

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് മൂന്നാം ദിവസത്തിലൂടെ കടന്നുപോകുമ്പോള്‍ വീക്കിലി ടാസ്ക്ക് അതിഗംഭീരമായി പുരോഗമിക്കുകയാണ്. ഒപ്പം തന്നെ മത്സരാർഥികൾ തമ്മിലുള്ള പോരും മുറുകി. ഇപ്പോഴിതാ പുതിയ വഴക്ക് വൈബർ ഗുഡ് ദേവൂവും വിഷ്ണുവും ആണ്. വിഷ്ണുവിന്റെ കൈയ്യില്‍ നിന്നും ദേവു കൈക്കലാക്കിയ ഗോള്‍ഡന്‍ കട്ട തിരികെ പിടിക്കാന്‍ കിടിലൻ മൈന്‍ഡ് ഗെയിമാണ് വിഷ്ണു ഇറക്കിയത്. അതില്‍ ദേവു ഇമോഷണലാവുകയും ഗോള്‍ഡന്‍ കട്ട വലിച്ചെറിഞ്ഞ് പോവുകയുമായിരുന്നു. എന്നോട് പഞ്ചാര അടിച്ച്‌ നടന്നല്ലേ നിങ്ങള്‍ കട്ട കൈക്കലാക്കിയത് എന്നാണ് വിഷ്ണു ജോഷി ദേവുവിനോട് ചോദിച്ചത്. ഇത്…

Read More

തൈരിൽ ഹിന്ദി, നിർദേശം ഭക്ഷ്യ സുരക്ഷ അതോറിറ്റി പിൻവലിച്ചു

ന്യൂഡൽഹി: തൈര് പായ്ക്കറ്റുകളില്‍ ഹിന്ദി പേര് ചേര്‍ക്കണമെന്ന നിര്‍ദേശം കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി പിന്‍വലിച്ചു. തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ദഹി എന്ന് ചേര്‍ക്കേണ്ട എന്നും ഇംഗ്ലീഷില്‍ curd എന്നെഴുതിയതിന് ഒപ്പം അതത് പ്രദേശങ്ങളിലെ വാക്കും ചേര്‍ക്കണമെന്നാണ് പുതിയ നിര്‍ദേശം. തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്ന നിര്‍ദേശത്തിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകയിലും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തൈര് പായ്ക്കറ്റില്‍ ദഹി എന്ന് പേര് നല്‍കി ബ്രായ്ക്കറ്റില്‍ പ്രാദേശിക വാക്ക് ഉപയോഗിക്കാനായിരുന്നു ആദ്യം ഭക്ഷ്യ സുരക്ഷ അതോറിറ്റി നിര്‍ദേശിച്ചിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി…

Read More

അച്ഛന്റെ മരണശേഷം താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, അതിൽ നിന്നും പുറത്ത് കൊണ്ട് വന്നത് രാഹുൽ ഗാന്ധി; ദിവ്യ സ്പന്ദന

ബെംഗളൂരു:തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ദിവ്യ സ്പന്ദന. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് താരം രാഷ്ട്രീയത്തിലേക്കിറങ്ങി .കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമായിരുന്നു ദിവ്യ സ്പന്ദന. ഇപ്പോള്‍ അച്ഛന്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതില്‍ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണെന്നും പറയുകയാണ് താരം. അച്ഛന്‍ ആര്‍ടി നാരായണ്‍ മരിച്ച സമയമായിരുന്നു ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടമെന്ന് ദിവ്യ പറയുന്നത്. ഈ സമയത്ത് തന്നെ മാനസികമായി പിന്തുണച്ചത് രാഹുല്‍ ഗാന്ധിയാണ് എന്നാണ് പറയുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്റെ അമ്മയാണ്, അടുത്തത് എന്റെ…

Read More

നിയമസഭയിലിരുന്ന് പോൺ വീഡിയോ കാണുന്ന എംഎൽഎ യുടെ ദൃശ്യങ്ങൾ പുറത്ത്

ത്രിപുര:നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കാണുന്ന ബി.ജെ.പി എംഎല്‍എയുടെ ദൃശ്യങ്ങള്‍ പുറത്ത്. ബാഗ്ബസ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ ജദബ് ലാല്‍ നാഥ് സഭാ സമ്മേളനത്തിനിടെ പോണ്‍ വീഡിയോ കാണുന്ന ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. എം.എല്‍.എ പോണ്‍ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എം.എല്‍.എയുടെ പ്രവൃത്തി അപമാനകരമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. മാര്‍ച്ച്‌ 24-നാണ് ത്രിപുര നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ച നടക്കുന്നതിനിടെയാണ് എം.എല്‍.എ മൊബൈലില്‍ പോണ്‍ വീഡിയോ കണ്ടത്. അദ്ദേഹത്തിന്റെ പിന്നിലെ സീറ്റില്‍ ഇരുന്നിരുന്ന ആളാണ് പോണ്‍…

Read More

പ്രജ ധ്വനി യാത്രക്കിടെ പണമെറിഞ്ഞ സംഭവം, ശിവകുമാറിനെതിരെ ബിജെപി പരാതി നൽകി

ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’ക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടെറിഞ്ഞ സംഭവത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ.ശിവകുമാറിന് എതിരെ ബി.ജെ.പി പരാതി നല്‍കി. വോട്ടര്‍മാര്‍ക്ക് നേരെ പണമെറിഞ്ഞതിന് ശിവ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനാണ് ബി.ജെ.പി പരാതി നല്‍കിയത്. 500 രൂപയുടെ നോട്ടുകളാണ് ഡി.കെ ശിവകുമാര്‍ എറിഞ്ഞത്. മണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലായിരുന്നു വിവാദ സംഭവം. ഡി.കെ ശിവകുമാര്‍ തന്റെ എല്ലാ അധികാരങ്ങളും നഗ്നമായി ദുരുപയോഗം ചെയ്യുകയും പകരം ഞങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആളാണ്. പണം എറിഞ്ഞതിലൂടെ…

Read More

തൈര് പാക്കറ്റുകളിൽ ഹിന്ദി വേണം, സംസ്ഥാനത്ത് അടുത്ത വിവാദം 

ബെംഗളൂരു: നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് വീണ്ടും ഹിന്ദി വിവാദം. നന്ദിനി തൈര് പാക്കറ്റില്‍ ദഹി എന്ന് ഹിന്ദിയില്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്. ഇത് ‘ഹിന്ദി അടിച്ചേല്‍പ്പിക്കലാണെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. കര്‍ണാടക മില്‍ക്ക് ഫെഡറേഷനോട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ തൈര് പാക്കറ്റുകളില്‍ ഹിന്ദിയില്‍ ദഹി എന്നെഴുതാനുള്ള നീക്കം ഉണ്ടായത്. ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള മറ്റൊരു ശ്രമമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. പാക്കറ്റുകളില്‍ ദഹി എന്ന് പ്രാധാന്യത്തോടെ പറയുകയും ബ്രാക്കറ്റില്‍ “മൊസാരു”…

Read More

അധികാരം നിലനിർത്തും ; ബിജെപി 

ബെംഗളൂരു: വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഞങ്ങള്‍ വളരെ വഴിത്തിരിവായ ഒരു തീരുമാനമെടുത്തിട്ടുണ്ട്. അതുവഴി കോണ്‍ഗ്രസിന്‍റെ വോട്ടുബാങ്ക് തകരും. ഇതു മുന്നില്‍ക്കണ്ടാണ് തരംതാണ ആരോപണങ്ങളുമായി അവര്‍ രംഗത്തുവന്നിരിക്കുന്നതെന്നും ബൊമ്മെ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകാന്‍ വേണ്ടിയാണ് പട്ടികജാതിയില്‍ ആഭ്യന്തര സംവരണം കൊണ്ടുവന്നത്. ഇതേക്കുറിച്ച്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ബിജെപിസര്‍ക്കാര്‍ അഴിമതിയൊന്നും നടത്തിയിട്ടില്ല. കോണ്‍ഗ്രസാണ് അഴിമതി നടത്തിയത്. പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുണ്ട്. സംസ്ഥാനത്തിന്‍റെ വികസനമാണ് തങ്ങളുടെ പ്രധാന അജന്‍ഡയെന്നും ബൊമ്മെ വ്യക്തമാക്കി.

Read More

മേജർ ഓപ്പറേഷന് തയ്യാറെടുത്ത് നടൻ, മരണസാധ്യതയേറെ.. പ്രാർത്ഥനകൾ വേണം, വിവാഹ വാർഷിക ദിനത്തിൽ വീഡിയോയുമായി നടൻ ബാല

നീണ്ട ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം നടൻ ബാല വീണ്ടും ആരാധകർക്ക് മുന്നിലെത്തി. വിവാഹ വാർഷിക ദിനം ആഘോഷിക്കുന്ന വീഡിയോയുമാണ് താരം എത്തിയിരിക്കുന്നത്. തന്റെ അസുഖ വിവരത്തെക്കുറിച്ച് വിശദമാക്കിയ ബാല എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചത് . ഭാര്യ എലിസബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹവാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതെന്നും ബാല പറഞ്ഞു. ബാലയുടെ വാക്കുകളിലേക്ക്.. എല്ലാവർക്കും നമസ്കാരം, ഫാൻ പേജിൽ വന്നിട്ട് ഒരുമാസം കഴിഞ്ഞു. ഇപ്പോൾ ഡോക്ടറുടെ (എലിസബത്ത്) നിർബന്ധപ്രകാരം ഞാൻ വന്നതാണ്. ഇപ്പോഴും ആശുപത്രിയിൽ അഡ്മിറ്റാണ്. എല്ലാവരുടെയും പ്രാർത്ഥന…

Read More

സുള്ള്യ സ്ഥാനാർഥിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്‌

ബെംഗളൂരു: സുള്ള്യ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ദക്ഷിണ കന്നഡ ഡിസിസി ഓഫീസിന് മുമ്പില്‍‌ ധര്‍ണ നടത്തി. മണ്ഡലത്തിലെ പ്രമുഖ നേതാവായ നന്ദകുമാറിന്‍റെ അനുയായികളാണ് പ്രതിഷേധം നടത്തിയത്. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ജി. കൃഷ്ണപ്പയെ പിന്‍വലിച്ച്‌ നന്ദകുമാറിന് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയായ നന്ദകുമാറിനെ പോരാട്ടത്തിനിറക്കിയാല്‍ കോണ്‍ഗ്രസിന്‍റെ വിജയം തങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. മെയ് 10-ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക…

Read More
Click Here to Follow Us