രഞ്ജി പണിക്കർക്ക് വിലക്കില്ല; ഫിയോക്

കൊച്ചി: സംവിധായകന്‍ രഞ്ജി പണിക്കരെ ഫിലിം എക്‌സിബിറ്റേഴ്‌സ് യൂണിയന്‍ വിലക്കിയതായി അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി അസോസിയേഷന്‍. സംവിധായകനെ വിലക്കിയിട്ടില്ലെന്നാണ് വിശദീകരണം. മുന്‍ പ്രോജക്ടുകളുമായി ബന്ധപ്പെട്ട കുടിശ്ശിക നല്‍കുന്നതില്‍ അദ്ദേഹം കൂടി പങ്കാളിയായ നിര്‍മ്മാണ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രഞ്ജി പണിക്കരെ വിലക്കിയെന്നായിരുന്നു അഭ്യൂഹങ്ങള്‍. സംവിധായകനെ വിലക്കിയിട്ടില്ലെന്ന് ഫിയോക്ക് സെക്രട്ടറി സുമേഷ് ജോസഫ് പറഞ്ഞു. “അദ്ദേഹം മുതിര്‍ന്ന സംവിധായകനാണ്, ഔദ്യോഗിക വിലക്കില്ല. മാര്‍ച്ച്‌ 28ന് നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍, കുടിശ്ശിക തീര്‍ത്തതിന് ശേഷം മാത്രമേ സംവിധായകന്റെ സിനിമകളുമായി സഹകരിക്കൂ എന്ന്…

Read More

സ്ത്രീകളുടെ വസ്ത്രം ധരിക്കുന്നു, ഭർത്താവിനെതിരെ പരാതിയുമായി യുവതി

ബെംഗളൂരു:സ്‌ത്രീകളുടെ അടിവസ്‌ത്രവും മേക്കപ്പും ധരിക്കുന്നു എന്നാരോപിച്ച്‌ ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. 25കാരിയായ യുവതിയാണ് ബെംഗളൂരു കുമാരസ്വാമി ലോഔട്ട് പോലീസില്‍ പരാതി നല്‍കിയത്. സ്‌ത്രീകളുടെ വസ്‌ത്രവും മേക്കപ്പും ധരിച്ച്‌ ഭര്‍ത്താവ് വിചിത്രമായി പെരുമാറുന്നു എന്നും സ്‌ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും കുടുംബവും തന്നെ ശല്യം ചെയ്യുന്നു എന്നുമാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിന്‍മേല്‍ ഭര്‍ത്താവിനും ഇയാളുടെ മാതാപിതാക്കല്‍ക്കും എതിരെ സ്‌ത്രീധന പീഡനം ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. മൂന്ന് വര്‍ഷം മുമ്പ് ഒരു മാട്രിമോണി വെബ്‌സൈറ്റ് വഴിയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. താന്‍…

Read More

എൻ. വൈ ഗോപാലകൃഷ്ണ വീണ്ടും കോൺഗ്രസിലേക്ക്

ബെംഗളൂരു:കുല്‍ദിഗിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ എന്‍.വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവെച്ച്‌ വീണ്ടും കോണ്‍ഗ്രസിലേക്ക്. മെയ്‌ പത്തിന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡേ കാഗേരിയെ കണ്ട് ഇദ്ദേഹം രാജി സമര്‍പ്പിച്ചത്. ഗോപാലകൃഷ്ണ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഇദ്ദേഹം കണ്ടതായും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഗോപാലകൃഷ്ണ 1997, 1999, 2004, 2008 എന്നീ കാലയളവില്‍ ചിത്രദുര്‍ഗ ജില്ലയിലെ മൊളകാല്‍മുരുവില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. 2018ല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കാത്തതിനെ…

Read More

ഹോട്ടൽ മുറിയിൽ അച്ഛനും അമ്മയും മക്കളും മരിച്ച നിലയിൽ 

ബെംഗളൂരു: നാലംഗ കുടുംബത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയുമാണ് മംഗളൂരുവില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൈസൂരു വിജയനഗര സ്വദേശികളായ ദേവേന്ദ്ര (48), ഭാര്യ നിര്‍മല (48), മക്കളായ ചൈതന്യ (9), ചൈത്ര എന്നിവരാണ് മരിച്ചത്. മംഗളൂരു കെ എസ് റോഡിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടക്കെണി മൂലം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

ലെസ്ബിയൻ ആണെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരം

ബിഗ് ബോസ് മലയാളത്തിന്റെ മുന്‍ സീസണില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ മത്സരാര്‍ത്ഥികളായി എത്തിയിരുന്നു. പോയ സീസണിലെ മത്സരാര്‍ത്ഥികളായ ജാസ്മിനും അപര്‍ണയും ലെസ്ബിയന്‍ ആയിരുന്നു. ഇതേ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു അശ്വിന്‍ താന്‍ ഗേ ആണെന്ന് ഷോയിലൂടെയാണ് തുറന്ന് പറയുന്നത്. ഇപ്പോഴിതാ മറ്റൊരു താരം കൂടി തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ്. താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തുറന്ന് പറഞ്ഞ് അഞ്ജൂസ് റോഷ്. താന്‍ ഒരു ടോം ബോയ് ആയിട്ടാണ് ചെറുപ്പം മുതലേ നടക്കുന്നത്. തന്നെ പെണ്‍കുട്ടിയായി കാണുന്നത് ഇഷ്ടമല്ല. അതുപോലെ തന്നെ ലെസ്ബിയന്‍ എന്ന വാക്കും ഇഷ്ടമല്ലെന്നും അഞ്ചൂസ് പറയുന്നുണ്ട്. പിന്നാലെയാണ് അഞ്ജൂസ്…

Read More

ട്വിറ്ററിന്റെ ബ്ലൂ ടിക്ക് നാളെ മുതൽ ഒഴിവാക്കുന്നു

ന്യൂഡൽഹി :നാളെ മുതല്‍ ട്വിറ്റര്‍ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. സബ്സ്ക്രിപ്ഷന്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതോടെ പണം നല്‍കി സബ്സ്ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഇനി മുതല്‍ ട്വിറ്ററില്‍ ബ്ലൂ ടിക്ക് ഉണ്ടാവൂ. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഡിവൈസുകളില്‍ മാസം 900 നല്‍കണം. വെബ് വേര്‍ഷനില്‍ 650 രൂപയാണ് ബ്ലൂ സബ്സ്ക്രിപ്ഷനു ചാര്‍ജ്. ട്വിറ്ററിനെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷന്‍ പണം മുടക്കി വാങ്ങിയവരില്‍ താലിബാന്‍ നേതാക്കളും ഉള്‍പ്പെട്ടിരുന്നു. രണ്ട് താലിബാന്‍ നേതാക്കളും നാല് പ്രവര്‍ത്തകരും ബ്ലൂ ടിക്ക് വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നത്. പിന്നീട്…

Read More

അഴിമതി നടത്തിയ എംഎൽഎ യെ കർണാടക ഹൈക്കോടതി അയോഗ്യനാക്കി 

ബെംഗളൂരു: തുമകുരു റൂറലില്‍ നിന്നുള്ള ജെ.ഡി-എസ് എം.എല്‍.എ ഡി.സി. ഗൗരി ശങ്കര്‍ സ്വാമിയെ അയോഗ്യനാക്കി കര്‍ണാടക ഹൈക്കോടതി വിധി.തെരഞ്ഞെടുപ്പിലെ അഴിമതി സംബന്ധിച്ച കേസിലാണ് വിധി. അതേസമയം, അയോഗ്യത വിധി ഒരു മാസത്തേക്ക് തടഞ്ഞുവെച്ച ഹൈക്കോടതി, ഗൗരി ശങ്കര്‍ സ്വാമിക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പിയുടെ സുരേഷ് ഗൗഡ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാജ ഇന്‍ഷുറന്‍സ് ബോണ്ടുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയതായാണ് പരാതി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഗൗരി ശങ്കര്‍…

Read More

കോൾ വന്നപ്പോൾ പോൺ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതെന്ന് എംഎൽഎ

ത്രിപുര: നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ ജാദവ് ലാല്‍നാഥ്. ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ ചിത്രം കണ്ടെന്ന ആരോപണം ജാദവ് നിഷേധിച്ചു. മന:പൂര്‍വ്വം അശ്ലീലചിത്രം കണ്ടതല്ലെന്നും കോള്‍ വന്നപ്പോള്‍ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതാണെന്നുമാണ് ജാദവ് ലാല്‍നാഥ് നല്‍കുന്ന വിശദീകരണം. നേരത്തെ ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ വീഡിയോ കാണുന്ന ജാദവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതോടെ ബിജെപി നേതൃത്വവും ഈ വിഷയത്തില്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എയോട് വിശദീകരണം നേടാന്‍…

Read More

മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, ഡി.കെ ശിവകുമാറുമായി പ്രശ്നങ്ങൾ ഇല്ല ; സിദ്ധരാമയ്യ

ബെംഗളൂരു: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ് താനെന്ന് തുറന്നുപറഞ്ഞ് സിദ്ധരാമയ്യ. പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനും സമാനമായ ആഗ്രഹങ്ങളുണ്ട്. എന്നാല്‍ അദ്ദേഹവുമായി അതിന്റെ പേരില്‍ പ്രശ്‌നങ്ങളില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. “100 ശതമാനവും ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ്. ഡി.കെ ശിവകുമാറിനും അതിന് ആഗ്രഹമുണ്ട്. ജി. പരമേശ്വരയുടെ കാര്യം എനിക്കറിയില്ല. പക്ഷേ നേരത്തെ അദ്ദേഹവും മുഖ്യമന്ത്രി പദത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതില്‍ ഒരു തെറ്റുമില്ല”-സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ബി.ജെ.പി…

Read More

പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറൽ

ബെംഗളൂരു: പ്രധാന മന്ത്രിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറലാവുന്നു. ബസ്സിന്റെ ചുമരിലുള്ള മോദിയുടെ ചിത്രത്തിൽ കർഷകൻ ചുംബിക്കുന്ന വീഡിയോ ആണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. മോദിയെ പുകഴ്ത്തിയും പ്രകീർത്തിച്ചുമാണ് കർഷകൻ സംസാരിക്കുന്നത്. ശേഷം ബസ്സിലെ മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്നുണ്ട്. കെഎസ്ആർടിസി ബസിലെ ജി20ഉച്ചകോടിയുമായി ബന്ധപ്പെട്ടതാണ് മോദിയുടെ പരസ്യ ചിത്രം. പോസ്റ്റ് ഓഫീസ് വഴി 1000 ലഭിച്ചു. എന്നാൽ പ്രധാനമന്ത്രി 500 കൂടി ചേർത്തു. ആരോഗ്യത്തിനായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. മോദി ലോകം കീഴടക്കും-കർഷകൻ വീഡിയോയിൽ പറയുന്നു. മോഹൻദാസ് കമ്മത്ത് എന്നൊരാളാണ് ഈ വീഡിയോ…

Read More
Click Here to Follow Us