കർണാടക തിരഞ്ഞെടുപ്പ് 2023 മണ്ഡലാടിസ്ഥാനത്തിലുള്ള ഫലങ്ങൾ : ഷിഗ്ഗോണിൽ വൻ ലീഡ് നേടി ബൊമ്മൈ , കനകപുര സീറ്റ് നിലനിർത്താനുള്ള വഴിയിൽ ഡികെഎസ്, വരുണയിൽ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നു

ബെംഗളൂരു: വരുണയിൽ സോമണ്ണയ്‌ക്കെതിരെ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നു. ചാമരാജയിൽ ബിജെപി സ്ഥാനാർത്ഥി എൽ നാഗേന്ദ്രയ്‌ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി കെ ഹരീഷ് ഗൗഡ ലീഡ് ചെയ്യുന്നു. സേദാമിൽ ബിജെപി എംഎൽഎ രാജ്കുമാർ പാട്ടീൽ തെൽക്കൂറിനെതിരെ കോൺഗ്രസിന്റെ അല്ലമ്പ്രഭു പാട്ടീൽ 7,200 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.ചിറ്റാപൂർ മണ്ഡലത്തിൽ പ്രിയങ്ക് ഖാർഗെ വൻ ലീഡുമായി മുന്നേറുന്നു. കിറ്റൂർ കർണാടക മേഖലയിലെ സിറ്റിംഗ് മന്ത്രിമാരെല്ലാം പിന്നിലാണ്. ഗോവിന്ദ് കാർജോൾ, മുരുഗേഷ് നിരാണി, സിസി പാട്ടീൽ, ശങ്കർ പാട്ടീൽ മുനേൻകോപ്പ് എന്നിവർ വലിയ മാർജിനിൽ പിന്നിലാണ്. ചാമുണ്ഡേശ്വരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി എസ് സിദ്ധെഗൗഡക്കെതിരെ ജെഡിഎസ് സ്ഥാനാർത്ഥി ജിടി ദേവഗൗഡ ലീഡ് ചെയ്യുന്നു.സിവി രാമൻ നഗറിൽ ബിജെപിയുടെ എസ് രഘു നാലാം റൗണ്ടിൽ 3651 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

ബിജെപിയുടെ ബി ശ്രീരാമുലുവിനെതിരെ കോൺഗ്രസിന്റെ ബെല്ലാരി സ്ഥാനാർത്ഥി ബി നാഗേന്ദ്ര വൻ ലീഡ് നേടി. കുമാരസ്വാമിയുടെ മകൻ ജെഡി(എസ്)ന്റെ നിഖിൽ കുമാരസ്വാമി രാമനഗരയിൽ കോൺഗ്രസിന്റെ എച്ച്‌എ ഇഖ്ബാൽ ഹുസൈനെതിരെയാണ്. മല്ലേശ്വരത്ത് എട്ടാം റൗണ്ട് പിന്നിട്ടപ്പോൾ അശ്വത്നാരായണൻ (39180) കോൺഗ്രസ് സ്ഥാനാർഥി അനൂപ് അയ്യങ്കാർ (19736)നേക്കാൾ 19,444 വോട്ടിന് ലീഡ് ചെയ്യുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us