ഞാൻ മുഖ്യമന്ത്രിയാകും, കാത്തിരിക്കൂവെന്ന് ഡികെ

ബെംഗളൂരു: ഗാന്ധി കുടുംബത്തിന്റെയും മല്ലികാർജുൻ ഖാർഗെയും നിർദേശിച്ച പ്രകാരം ആണ് മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ നിന്നും പിന്മാറിയതെന്ന് ഡി. കെ ശിവകുമാർ. എന്നാൽ ഞാൻ മുഖ്യമന്ത്രിയാകണമെന്ന നിങ്ങളുടെ ആഗ്രഹം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. കനകപുരയിലെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി, മല്ലിഖാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരുടെ വാക്കുകൾ എനിക്ക് അനുസരിക്കേണ്ടി വന്നു.

Read More

ഇരുചക്രവാഹനത്തിൽ 12 വയസിനു താഴെയുള്ള കുട്ടികൾക്ക്‌ പിഴ ഈടാക്കില്ല 

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് ആശ്വാസം.12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിള്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല. തിങ്കള്‍ രാവിലെ എട്ട് മണി മുതല്‍ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെല്‍മെറ്റ് സീറ്റ്ബെല്‍ട്ട്, മൊബൈല്‍ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. റോഡ് സുരക്ഷാ നിയമം കര്‍ശനമാക്കുന്നത് ജനങ്ങളുടെ ജീവൻ…

Read More

ഒഡിഷ ട്രെയിൻ ദുരന്തം മരണം 288; ചികിത്സയിൽ കഴിയുന്ന ചിലരുടെ നില ഗുരുതരം

ഒഡീഷ :രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 288 പേർ മരിച്ചതായാണ് സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ട്രെയിൻ അപകട സ്ഥലവും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകട കാരണം സിഗ്നൽ നൽകിയതിലെ പിഴവാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം.

Read More

ബിഗ് ബോസ് പ്രമോ വീഡിയോ ; മാരാർ പുറത്തേക്കോ?? ഇന്നറിയാം…

ബിഗ് ബോസ് ഷോയിൽ നിന്നും അഖിൽ മാരാർ പുറത്തേക്കോ??കഴിഞ്ഞ ദിവസങ്ങളിൽ ശോഭയോട് പറഞ്ഞ വാക്കുകൾ തീർത്തും മോശം, മാരാർക്കെതിരെ നടപടി കടുപ്പിച്ച് മോഹൻലാൽ. ഇരുവരെയും കൺസഷൻ റൂമിലേക്ക് വിളിച്ച് മോഹൻലാൽ സംസാരിക്കുന്നതാണ് പ്രമോ വീഡിയോയിൽ ഉള്ളത്. താൻ വളരെ ഓപ്പൺ ആയി സംസാരിക്കുന്ന ഒരാൾ ആണ് എന്നാണ് മോഹൻ ലാലിനോട് അഖിൽ മാരാർ പറഞ്ഞത്. എന്നാൽ ഇതുപോലുള്ള ഒരു ഷോയിൽ അതു പോലെ തോന്നിയ രീതിയിൽ സംസാരിക്കാൻ കഴിയില്ല എന്ന് മോഹൻ ലാലും കടുപ്പിച്ച് പറയുന്നതും വീഡിയോയിൽ കാണാം. എന്തായാലും മാരാർ ബിഗ് ബോസ്…

Read More

ഡികെഎസ് യെദ്യൂരപ്പ കൂടികാഴ്ച; ഊഹാപോഹങ്ങള്‍ ശക്തമാകുന്നു

ബെംഗളൂരു:ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യെദ്യൂരപ്പയെ സന്ദര്‍ശിച്ചതിനെക്കുറിച്ച്‌ രാഷ്ട്രീയ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു. തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ കടുത്ത അസംതൃപ്തിയാണ് ഡി കെ ശിവകുമാറിനുള്ളത്. ഉപമുഖ്യമന്ത്രിയാക്കിയപ്പോള്‍ ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രി സഭാ പുനസംഘടനയില്‍ വകുപ്പുകള്‍ തിരുമാനിക്കാനുളള അവകാശം പൂര്‍ണ്ണമായും മുഖ്യമന്ത്രിക്ക് വിട്ടു കൊടുത്തതോടെ വലിയ അമര്‍ഷത്തിലാണ് ഡി കെ ശിവകുമാര്‍. ഈ സംഭവങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുമായി പ്രകടമായ അകല്‍ച്ചയിലാണ് ഡി കെ ശിവകുമാര്‍.

Read More

എഐ ക്യാമറകൾ തിങ്കളാ‍ഴ്ച മുതല്‍ പണി തുടങ്ങും 

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വ‍ഴി തിങ്കളാ‍ഴ്ച മുതല്‍ പിഴ ഈടാക്കും.ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യം ഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് അത് കുറഞ്ഞു. ഇപ്പോള്‍ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. ക‍ഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു…

Read More

വിവാഹ വിരുന്നിൽ സമ്മാനമായി മദ്യം നൽകി; വധുവിന്റെ വീട്ടുകാർക്ക് പിഴ 

ചെന്നൈ: വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി താംബൂലം സഞ്ചിയില്‍ മദ്യം വിതരണം ചെയ്ത സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കും ഇവര്‍ക്ക് മദ്യംവിറ്റ കടക്കാരനും 50,000 രൂപ പിഴവിധിച്ചു. പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തെത്തുടര്‍ന്ന് മേയ് 28-നാണ് പുതുച്ചേരിയില്‍ വിവാഹവിരുന്ന് നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂലം സഞ്ചിയില്‍ ഒരോ കുപ്പി മദ്യം നല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മദ്യത്തിന് വിലക്കുറവായതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ചെന്നൈയില്‍ നിന്ന് അടക്കം ആളുകള്‍ മദ്യം വാങ്ങുന്നതിനായി എത്താറുണ്ട്. പുതുച്ചേരിയില്‍ നടത്തുന്ന വിരുന്നായതിനാല്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍…

Read More

ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിൽ എത്തി സന്ദർശിക്കും 

ന്യൂഡൽഹി: ഒഡീഷയിൽ ട്രെയിൻ ദുരന്തമുണ്ടായ ബാലസോർ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും മോദി സന്ദർശിക്കുമെന്ന് അറിയിച്ചു.  സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുമുണ്ട്. രക്ഷാപ്രവർത്തനം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും. അപകടത്തേക്കുറിച്ച് നടക്കുന്ന ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തൽ നടത്തും. 238 പേർ മരിക്കുകയും 900-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്. ഒഡീഷയുടെ നാല് ദ്രുതകർമ്മസേന യൂണിറ്റുകളും 15 അഗ്നിരക്ഷാ സേന യൂണിറ്റുകളും 30 ഉദ്യോഗസ്ഥർ, 200…

Read More

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു പിന്നാലെ പെൺകുട്ടി കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: മംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മംഗളൂരു കഡബ താലൂക്കിലെ റെഞ്ചിലടി വില്ലേജിലെ നിഡ്മേരുവിലാണ് സംഭവം. 18 -കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി രശ്മിതയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ബിഎസ്‌സി (നഴ്‌സിംഗ്) വിദ്യാര്‍ത്ഥിനിയാണ്. പെട്ടെന്നുള്ള മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചെറിയ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ഇത് മാറാതെ തുടരുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ചികിത്സ തേടിയത്. രശ്മിതയ്ക്ക് അസുഖം കുറയാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍, മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ്…

Read More

ഐഫോൺ യൂണിറ്റിനായി 13600 കോടി, 5000 പേർക്ക് തൊഴിൽ സാധ്യത, ഉടൻ തുടങ്ങും 

ബെംഗളൂരു:ആപ്പിളിന്റെ കരാർ നിർമാണ കമ്പനികളിൽ ഒന്നായ തായ്‌വാനീസ് ഇലക്‌ട്രോണിക്‌സ് ഭീമൻ ഫോക്‌സ്‌കോൺ കർണാടകയിൽ ഐഫോൺ അസംബ്ലി യൂണിറ്റ് സ്ഥാപിക്കാൻ 13,600 കോടി രൂപ നിക്ഷേപിച്ചു. നിർദിഷ്ട പ്ലാന്റിനായി ദേവനഹള്ളിയിലെ 300 ഏക്കർ ഭൂമി ജൂലൈ ഒന്നിന് കമ്പനിക്ക് കൈമാറുമെന്നും 2024 ഏപ്രിൽ മുതൽ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്നും കർണാടക സർക്കാർ അറിയിച്ചു. ഏകദേശം 50,000 പേർക്ക് ഈ പ്ലാന്റിലൂടെ തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ചിലവിന്റെ 30 ശതമാനം (90 കോടി രൂപ) കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെന്റ് ബോർഡിന് ഫോക്‌സ്‌കോൺ നൽകിയിട്ടുണ്ടെന്ന് കർണാടകയിലെ…

Read More
Click Here to Follow Us