ബെംഗളൂരു : ഭാര്യയ്ക്ക് ബന്ധുവുമായി വിവാഹേതര ബന്ധത്തെ ചൊല്ലി വഴക്കിട്ട യുവാവ് അവളുടെ സ്വകാര്യഭാഗങ്ങൾ കുത്തി മുറിവേൽപ്പിച്ച ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നും യുവതിയുടെ മൂത്ത സഹോദരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നും പോലീസ് പറഞ്ഞു. നഗരത്തിലെ രാജാജിനഗർ ഏരിയയിലെ മഞ്ജുനാഥ് നഗർ സ്വദേശികളാണ് കൊല്ലപ്പെട്ട നാഗരത്‌നയും പ്രതി അയ്യപ്പനും. നാഗരത്‌നയും അയ്യപ്പനും 12 വർഷം മുമ്പ് വിവാഹിതരായതാണ്, അവർക്ക് 11 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. അയ്യപ്പൻ കൂലിപ്പണിക്കാരനാണ്, നാഗരത്ന ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു. പോലീസ്…
Read MoreTag: Latestnews
എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട !!! യുപിഐ വഴി പിൻവലിക്കാം, അറിയാം വിശദമായി..
ന്യൂഡൽഹി: ഡെബിറ്റ് കാർഡിനു പകരം ഫോൺപേ, പേയ്ടിഎം പോലെയുള്ള യുപിഐ ആപ്പുകൾ വഴി എടിഎം മെഷീനിൽ നിന്ന് പണം ലഭിക്കാനുള്ള സംവിധാനവുമായി ബാങ്കുകൾ. ബാങ്ക് ഓഫ് ബറോഡ സേവനം ലഭ്യമാക്കിയിട്ടുണ്ട് .മറ്റു പല ബാങ്കുകളും വൈകാതെ ഏർപ്പെടുത്തും.ഉദാഹരണത്തിന് 1,000 രൂപ കറൻസിയായി പിൻവലിക്കണമെങ്കിൽ എടിഎം സ്ക്രീനിൽ ദൃശ്യമാകുന്ന ക്യുആർ കോഡ് യുപിഐ വഴി സ്കാൻ ചെയ്ത് 1,000 രൂപ അയച്ചാൽ മതിയാകും. ബാങ്ക് ഓഫ് ബറോഡയുടെ എടിഎം മെഷീനുകളിൽ ‘കാർഡ്‍ലെസ് കാഷ് വിത്ഡ്രോവൽ’ ഓപ്ഷൻ തുറന്ന് ‘ക്യുആർ കോഡ് ഓപ്ഷൻ’ തിരഞ്ഞെടുക്കുക. പിൻവലിക്കേണ്ട തുക…
Read Moreപശുക്കളെ കടത്തി കൊണ്ടു പോയി; 4 പേർ അറസ്റ്റിൽ
ബെംഗളൂരു: പശുക്കളെ അറവുശാലയിലേക്കു കൊണ്ടുപോയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ അംബ്ലമോഗാരു ഗ്രാമത്തില്‍ നിന്ന് പശുക്കളെ വിലകൊടുത്തു വാങ്ങിയശേഷം മിനി വാനില്‍ ഉള്ളാള്‍ താലൂക്കിലെ അലേകലയിലെ അറവുശാലയിലേക്കു കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന അഹമ്മദ് ഇര്‍സാദ്, ഖാലിദ്, ജാഫര്‍ സാദിക്, ഫയാസ് എന്നിവരെ പോലീസ് പിടികൂടി. ഇവരില്‍ ഖാലിദ് കാസര്‍ഗോഡ് സ്വദേശിയാണ്. മറ്റുള്ളവര്‍ ഉള്ളാല്‍ സ്വദേശികളും. യാത്രയ്ക്കിടെ വാഹനം കേടാവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനം തള്ളുന്നതിനിടെ ടാര്‍പോളിനില്‍ മറച്ചനിലയില്‍ പശുക്കളെ കണ്ടതു ചിലര്‍ ചോദ്യം ചെയ്തതോടെ നാലുപേരും ഓടിരക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാരുടെ…
Read Moreറെയിൽവേ ട്രാക്കിൽ കല്ലിടുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി
ബെംഗളൂരു: ഒഡീഷ ട്രെയിൻ ദുരന്തം വിതച്ച ഞെട്ടൽ മാറുന്നതിനു മുൻപ് കർണാടകയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. അരുൺ പുദൂർ എന്ന കുട്ടിയാണ് അറസ്റ്റിലായത്. റെയിൽവേ ട്രാക്കിൽ നിരവധി വലിയ കല്ലുകൾ കൂട്ടിയിടുന്നതിനിടയിൽ റെയിൽപ്പാളങ്ങളുടെ പതിവ് പരിശോധനയ്ക്കെത്തിയ ട്രാക്ക്മാൻമാരാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടിയത്. അതോടെ ഇവർ ചേർന്ന് കല്ലുകൾ പെട്ടെന്ന് നീക്കം ചെയ്തു കുട്ടിയെ റെയിൽവെ സുരക്ഷാ സേനയ്ക്ക് കൈമാറും.
Read Moreക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് കുറക്കാൻ നീക്കം; നടപടി സ്വീകരിച്ച് മുഖ്യമന്ത്രി
ബെംഗളൂരു : ഏകപക്ഷീയമായി സംസ്ഥാനത്തെ ക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് കുറക്കാൻ നീക്കം. ഇൻസെന്റീവ് കുറക്കാൻ ബാംഗ്ലൂർ മിൽക്ക് യൂണിയൻ ലിമിറ്റഡ് (ബി.എ.എം.യു.എൽ) നീക്കം. എന്നാൽ, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുക്കരുതെന്ന് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർക്ക് അദ്ദേഹം നിർദ്ദേശം നൽകി. കർഷകരുടെ ഇൻസെന്റീവ് അഞ്ച് രൂപയിൽ നിന്ന് ആറു രൂപയായി വർധിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ചിന വാഗ്ദാനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.…
Read More12 വയസ്സിൽ കൂടുതൽ പ്രായമുള്ള പശുക്കളെ കശാപ്പു ചെയ്യുന്നതിനു നിയമ സാധുതയുണ്ട്; സിദ്ധരാമയ്യ
ബെംഗളൂരു: ഗോവധ നിരോധന നിയമം പുനപരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബിജെപി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഗോവധ നിരോധന നിയമത്തിൽ ചില അവ്യക്തതകളുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിദ്ധരാമയ്യയുടെ വിശദീകരണം. നിയമത്തിന്റെ കാര്യത്തിൽ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. എന്തായാലും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല’ – സിദ്ധരാമയ്യ വിശദീകരിച്ചു. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത 12 വയസ്സിൽ…
Read Moreസിബ്ബ് ഊരൽ സീസൺ; ബസിൽ വീണ്ടും നഗ്നത പ്രദർശനം, പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ബസിൽ വീണ്ടും യാത്രക്കാരിക്ക് നേരെ നഗ്നത പ്രദർശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുവെച്ച് ബസിൽ കയറിയ രാജു തുടർച്ചയായി ശല്യം ചെയ്തിരുന്നതായും തിരുവനന്തപുരത്തെത്തിയപ്പോൾ നഗ്നത പ്രദർശനം നടത്തിയെന്നും യുവതിയുടെ പരാതി. ബസിൽവെച്ച് യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നാലെ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ്…
Read Moreനഗ്‌ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചു ; രഹന ഫാത്തിമക്കെതിരെയുള്ള കേസ് റദ്ദാക്കി
കൊച്ചി :പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന ബോഡി ആൻഡ് പൊളിറ്റിക്‌സ് വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐ ടി ആക്‌ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. പോക്സോ, ഐ ടി ആക്‌ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ്…
Read Moreആരെങ്കിലും കൈക്കൂലി ചോദിച്ചാൽ തനിക്കൊരു കത്ത് എഴുതൂ ; ഡികെ ശിവകുമാർ
ബെംഗളൂരു: പുതുതായി ഭരണത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികളുടെ പേരില്‍ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഉപമുഖ്യമന്ത്രി, വിദാന്‍ സൗധ എന്ന അഡ്രസില്‍ തനിക്കൊരു കത്തെഴുതുകയോ എന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയോ ചെയ്താല്‍ മതി. അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മണ്ഡലമായ കനകപുരയിലെ സാതന്നൂരിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജൂണ്‍ രണ്ടിനാണ് സിദ്ധരാമയ്യ മന്ത്രിസഭ പാസാക്കിയത്.
Read Moreബസിൽ അപമാര്യാദയായി പെരുമാറി, യുവാവിന്റെ മുഖത്തടിച്ച് യുവതി
ബെംഗളൂരു: തിരക്കേറിയ ബസില്‍ യാത്ര ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി യുവതി. മണ്ഡ്യയിലെ കെ ആര്‍ പേട്ട് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് കേട്ടില്ല. പിന്നീട് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി പ്രതികരിച്ചത്. പിടിച്ച് നിര്‍ത്തി മുഖത്തടിക്കുകയായിരുന്നു. ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും യുവതി പിടിവിട്ടില്ല. യുവാവ് മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതി അടി തുടര്‍ന്നു. അതേസമയം, ഇത്രയും നടന്നിട്ടും ആരും യുവതിയെ സഹായിക്കാനെത്തിയില്ല. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ…
Read More