സ്‌പൈസ് ജെറ്റ് വിമാനത്തിലെ നാല് ജീവനക്കാരെ സൈനിക ഉദ്യോഗസ്ഥൻ മർദ്ദിച്ചു

വിമാനത്താവളത്തില്‍ അധിക ലഗേജിന് ഫീസ് ചോദിച്ചതിന് സൈനിക ഉദ്യോഗസ്ഥന്‍ വിമാനക്കമ്പനി ജീവനക്കാരനെ മര്‍ദിച്ചു.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ നാല് സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ‘ഗുരുതരമായ പരിക്ക്’ സംഭവിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജൂലൈ 26 ന് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനമായ എസ്‌ജി-386 ന്റെ ബോർഡിംഗ് ഗേറ്റിലാണ് സംഭവം നടന്നത്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

സ്‌പൈസ് ജെറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ സംഭവം വൈറലായി.

വിമാനത്തിന്റെ ബോര്‍ഡിങ് ഗേറ്റില്‍ വെച്ച് സൈനിക ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

കയ്യില്‍ കിട്ടിയ പരസ്യ ബോര്‍ഡ് എടുത്താണ് സൈനിക ഉദ്യോഗസ്ഥന്‍ ജീവനക്കാരെ ആക്രമിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി സൈനികനെ പിടിച്ചുമാറ്റുകയായിരുന്നു.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
[masterslider id="10"]

Related posts