തൂക്കുപാലം തകർന്നിട്ടും മോർബി ബിജെപിയെ കൈവിട്ടില്ല

മോർബി: 140 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ തൂക്കുപാലദുരന്തമുണ്ടായ മോർബി നിയമസഭാ മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപിയുടെ കാന്തിലാൽ അമൃതിയ ഈ മണ്ഡലം പിടിച്ചു. മോർബി ദുരന്തം ജനവിധിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ നേരത്തേ വന്നിരുന്നെങ്കിലും ഇതിനെ തള്ളിക്കളയുന്നതാണ് ഫലം. ഇതു വരെയുള്ള കണക്കുപ്രകാരം, കാന്തിലാൽ അമൃത 82,525 വോട്ടുകൾക്കാണ് ലീഡ് ചെയ്‌തത്. 43,989 വോട്ടുകൾക്ക് രണ്ടാമതുണ്ട്. എപിഐയുടെ പങ്കജ് കാന്തിലാൽ റസാരിയ 14,108 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുമുണ്ട്.

Read More

ഈ ക്രിസ്മസിന് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ

പൃഥ്വിരാജ്, ആസിഫ് അലി ചിത്രം കാപ്പ, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദം, ബിജു മേനോനും ഗുരുസോമസുന്ദരവും ഒരുമിക്കുന്ന നാലാംമുറ ആന്റണി വര്‍ഗീസിന്റെ ഓ മേരി ലൈല നിരഞ്ജ് മണിയന്‍പിള്ളയും ശരത് അപ്പാനിയും അഭിനയിക്കുന്ന കാക്കിപ്പട എന്നിവയാണ് ക്രിസ്‌മസ് ചിത്രങ്ങള്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ഡിസംബര്‍ 22ന് റിലീസ് ചെയ്യും. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ 23ന് റിലീസ് ചെയ്യും. ദിവ്യപ്രഭയും ശാന്തി പ്രിയയുമാണ് നായികമാര്‍. ഷാഫി സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നറായ ആനന്ദം പരമാനന്ദം 23ന് ആണ്…

Read More

അപകടത്തിൽ മലയാളി ബാലിക മരിച്ചു 

ബെംഗളൂരു: സ്‌കൂട്ടറപകടത്തിൽ മലയാളി ബാലിക മരിച്ചു. തെന്നത്തൂർ തലയ്ക്കൽ അഡ്വ. പോൾസൺ ജോസിൻറെ  മകൾ ആഞ്ജലീന (6) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം. ബംഗളൂരു കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ആഞ്ജലീന പിതാവിനോടൊപ്പം സ്‌കൂളിലേക്ക്  പോകുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന വാഹനം ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ആഞ്ജലീനയുടെ ദേഹത്തുകൂടി മറ്റൊരു വാഹനം കയറിയിറങ്ങി തത്ക്ഷണം മരണമടയുകയായിരുന്നു. ഇന്ന് രാവിലെ തൊടുപുഴ തെന്നത്തൂരിലെ വീട്ടിൽ മൃതദേഹം എത്തിച്ചു. മാതാവ് അഞ്ജു ജോൺ (ബിഐഎൽ ബംഗളൂരു) നെടിയശാല മൂലശ്ശേരിൽ കുടുംബാംഗം. സഹോദരി:…

Read More

കർണാടക അതിർത്തിയിലെ തൂക്കുവേലി നിർമാണം അടുത്ത മാസം പൂർത്തിയാകും

ബെംഗളൂരു: മലയോരങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ ഒരുക്കുന്ന തൂക്കുവേലി നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാകും. ജില്ല-ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണിത്. ജില്ല പഞ്ചായത്ത് 40 ലക്ഷവും പയ്യാവൂര്‍ പഞ്ചായത്ത് 35 ലക്ഷവും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷവുമാണ് ഇതിനായി അനുവദിച്ചത്. ശാന്തിനഗറിലെ ആനപ്പാറ മുതല്‍ വഞ്ചിയം വരെ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 16 കിലോമീറ്റര്‍ ഭാഗത്താണ് 80 ലക്ഷം രൂപ ചെലവില്‍ സൗരോര്‍ജ തൂക്കുവേലികള്‍ നിര്‍മിക്കുന്നത്. തൂക്കുവേലിനിര്‍മാണം പൂര്‍ത്തിയായാല്‍…

Read More

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി

പത്തനംതിട്ട : ചാനൽ പരിപാടിയിൽ നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി നടൻ സുരാജ് വെഞ്ഞാറമൂടിനെതിരേ പോലീസിൽ പരാതി നൽകി. പത്തനംതിട്ട ബാറിലെ അഭിഭാഷകൻ എൻ. മഹേഷ് റാമാണ് പരാതിക്കാരൻ. ഫ്ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിൽ അവതാരകയായ അശ്വതി ശ്രീകാന്ത് കൈയിൽ നിരവധി ചരടുകൾ കെട്ടിയിരിക്കുന്നത് കണ്ട് ശരംകുത്തിയാലിൽ പോലും ഇത്രയധികം ചരട് കാണില്ലല്ലോ എന്ന് സുരാജ് പറഞ്ഞത് ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. സുരാജ്, പ്രോഗ്രാം എഡിറ്റർ, ചീഫ് എഡിറ്റർ എന്നിവരെ ഒന്നു മുതൽ മൂന്നു വരെ…

Read More

മദ്യപിച്ച് എത്തി ‘റോക്കി ഭായ്’ ചമഞ്ഞ് ഭാര്യയെ മര്‍ദ്ദിച്ചിരുന്ന യുവാവ് അറസ്റ്റില്‍

ഇടുക്കി: മദ്യപിച്ച് കഴിഞ്ഞാൽ, കെ.ജി.എഫ്. സിനിമയിലെ റോക്കി ഭായ് ആണ് താനെന്ന് പറഞ്ഞ് ഭാര്യയെ മർദ്ദിച്ചിരുന്ന യുവാവ് അറസ്റ്റിൽ. അണക്കര പുല്ലുവേലിൽ ജിഷ്ണുദാസ് എന്ന ഉണ്ണിയെയാണ് (27) വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണുമാന്തിയന്ത്രം ഉടമയും ഡ്രൈവറുമാണ് ജിഷ്ണുദാസ്. ജിഷ്ണുദാസ് ജൂലൈ 19-ന് രാത്രിയിലും മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിച്ചു. കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് മുഖത്ത് ഇടിച്ചതിനാൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് വീട്ടിലെത്തിയ ഭാര്യാപിതാവിന്റെ മുന്നിലും ഇയാൾ യുവതിയെ മർദ്ദിച്ചെന്നും കഴുത്തിൽ കുത്തിപ്പിടിച്ചെന്നും പരാതിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ സാധിക്കില്ല; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ മിക്‌സഡാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിനോട് പ്രതികരിച്ചത് കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. സ്‌കൂളുകൾ മിക്‌സഡ് ആക്കണമെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം പരിഗണിച്ച് മാത്രമേ ആവുകയുള്ളൂവെന്നും വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ പഠനം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സ്വകാര്യ സ്‌കൂളുകളിൽ ഉൾപ്പടെ ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്‌സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വിദ്യാഭ്യാസ…

Read More

തടവുകാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകും; ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര

ബെംഗളൂരു: ജയിലുകളിൽ ജോലി ചെയ്യുന്ന തടവുകാർക്ക് സർക്കാർ നിശ്ചയിക്കുന്ന മിനിമം വേതനം നൽകുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ശനിയാഴ്ച അറിയിച്ചു. പുതിയ കർണാടക ജയിൽ വികസന ബോർഡിന്റെ ആദ്യ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ജയിലുകളിൽ ജോലി ചെയ്യുന്ന തടവുകാർക്ക് മിനിമം വേതനം നൽകുന്നതിന് ഏഴ് കോടി രൂപ അധിക ബജറ്റ് ആവശ്യമായതിനാൽ ഇത് സംബന്ധിച്ച നിർദ്ദേശം ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ജ്ഞാനേന്ദ്ര പറഞ്ഞു. ജയിലുകളിൽ ലഭ്യമായ മനുഷ്യശേഷി വിനിയോഗിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. നിലവിൽ ജയിലുകളിൽ വ്യവസായവുമായി…

Read More

ഗുണനിലവാരമില്ലാത്ത പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കും; മുന്നറിയിപ്പ് നൽകി കർണാടക മുഖ്യമന്ത്രി ബൊമ്മൈ 

ബെംഗളൂരു: കടൽക്ഷോഭം തടയാൻ ഗുണനിലവാരമില്ലാത്ത പ്രവൃത്തികൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൃത്യമായ സംവിധാനങ്ങളോടെ കടൽക്ഷോഭം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് കടൽക്ഷോഭ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രവൃത്തി ഗുണനിലവാരമില്ലാത്തതാണെന്ന് തോന്നിയാൽ ഫണ്ട് തടഞ്ഞുവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികൾ തന്നോട് പങ്കുവെച്ച ഗ്രാമവാസികൾക്ക് താത്കാലിക നടപടികൾ ഉടൻ നടപ്പാക്കുമെന്നും ശാശ്വത നടപടികൾക്കുള്ള മുൻകൈ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ വർഷങ്ങളിൽ കടൽക്ഷോഭം ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ടെന്നും എത്രയും വേഗം പരിഹാരം…

Read More

ജനത്തിരക്കേറി ദസറ; ദീപാലങ്കാരം കാണാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന

ബെം​ഗളുരു; മൈസൂരു ദസറയിലെ ദീപാലങ്കാരം കാണാനെത്തുന്നവരുടെ എണ്ണത്തിൽ വർധന. 1 മണിക്കൂർ കൂടി സമയം ദീർഘിപ്പിച്ച് സംഘാടകർ. 09.30 വരെയായിരുന്നു ആദ്യ സമയം, എന്നാലിത് ദീർഘിപ്പിച്ച് വൈകിട്ട് 06. 30 മുതൽ രാത്രി 10, 30 വരെയായിരിക്കും ഇനി മുതൽ ദീപാലങ്കാര സമയം. എന്നാലിത് മഹാ നവമി, വിജയദശമി ദിവസങ്ങളിൽ 10. 30 എന്നുള്ളത് 11 മണിവരെ ദീപാലങ്കാരം ഉണ്ടായിരിക്കും. കുടുംബവുമായി ആഘോഷം കാണാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ജനത്തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ വിനിയോ​ഗിച്ചു. 100 കിലോമീറ്ററിലാണ് അലങ്കാരം ഒരുക്കിയിരിക്കുന്നത്. എന്നാൽ 87…

Read More
Click Here to Follow Us