ഇനി മുതൽ ബെം​ഗളുരുവിൽ കോവിഡ് സംശയങ്ങൾക്ക് ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ; സംശയനിവാരണത്തിനായി വിളിക്കേണ്ട നമ്പർ ഇതാണ്

ബെം​ഗളുരു; ഇനി മുതൽ ബെം​ഗളുരുവിൽ കോവിഡ് സംശയ നിവാരണത്തിനായി വിളിക്കാനായി ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ നിലവിൽ വന്നു. ജനങ്ങൾക്ക് കോവിഡ് സംബന്ധമായ സംശയങ്ങൾ അറിയുന്നതിനും പരാതികൾ നൽകുവാനും 1533 എന്ന നമ്പറാണ് ബിബിഎംപി പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. 1 അമർത്തിയാൽ നിങ്ങൾക്ക് കോവിഡ് മാർ​ഗ നിർ​ദേശങ്ങളും , 2 അമർത്തിയാൽ പരാതികൾ നൽകാനുള്ള സെല്ലുമായി ബന്ധപ്പെടുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. എന്നാൽ നേരത്തെ ഉണ്ടായിരുന്ന 1912 എന്ന നമ്പറിൽ ലഭിച്ചിരുന്ന സേവനങ്ങൾ തുടർന്നും ലഭിയ്ക്കുന്നതാണെന്നും ബിബിഎംപി വ്യക്തമാക്കി.

Read More

​ഗ്രാമത്തിലേക്ക് റോഡ് ലഭിക്കാതെ വിവാഹത്തിനില്ല; ഞെട്ടിക്കുന്ന തീരുമാനമെടുത്ത് യുവതി; ഉടനടി നടപടിയുമായി കർണ്ണാടക മുഖ്യമന്ത്രി

ബെം​ഗളുരു; തന്റെ ​ഗ്രാമത്തിലേക്ക് റോഡ് ലഭിയ്ക്കാതെ വിവാഹത്തിനില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി അയച്ച് യുവതി, ​ദാവണ​ഗരൈയിലെ രാംപുര ​ഗ്രാമത്തിലുള്ള ആർ ഡി ബിന്ദുവാണ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത്. സംഭവമറിഞ്ഞ ഉടൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോ​ഗസ്ഥരെ സംഭവ സ്ഥലത്തേക്ക് അയച്ചു, ആവശ്യത്തിന് വഴി സൗകര്യമോ റോഡുകളോ പോലുമില്ലാത്ത പ്രദേശത്ത് നിന്ന് കഷ്ട്ടപ്പെട്ട് പഠിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയെടുത്തയാളാണ് ബിന്ദു. അധ്യാപികയായി ജോലി ചെയ്യുന്ന തനിക്ക് വഴി സൗകര്യങ്ങളടക്കം ഇല്ലാത്തതിനാൽ ഹോസ്റ്റലിൽ താമസിക്കേണ്ടി വരുകയാണെന്നും യുവാക്കൾക്ക് വിവാഹമടക്കമുള്ളവ നടക്കുന്നില്ലയെന്നും 14 കിലോമീറ്റർ നടന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും…

Read More

ടിപ്പു ജയന്തി; ആഘോഷങ്ങൾ അനുവദിക്കില്ല: ഉപമുഖ്യമന്ത്രി ജി പരമേശ്വര

ബെം​ഗളുരു: ടിപ്പു ജയന്തിയുമായി ഉയരുന്ന പ്രശ്നപരിഹാരത്തിനായി ഘോഷയാത്രകളെ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. നിരീക്ഷണത്തിനായി സംസ്ഥാനത്തുടനീളം റിസർവ് പോലീസിനെയും ദ്രുത കർമ്മ സേനയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More
Click Here to Follow Us