ഞങ്ങൾ കർണാടകയിലേക്ക് കടന്നു കയറും, വിവാദ പ്രസ്താവനയുമായി സഞ്ജയ് റാവുത്ത്

മഹാരാഷ്ട്ര : അതിർത്തി പ്രശ്‌നത്തിൽ കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ , വിവാദ പ്രസ്താവനയുമായി ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവുത്ത്. ചൈന ഇന്ത്യയിലേക്ക് പ്രവേശിച്ചത് പോലെ ഞങ്ങൾ കർണ്ണാടകയിലേക്ക് പ്രവേശിക്കുമെന്നായിരുന്നു സഞ്ജയ് റാവുവിന്റെ പ്രസ്താവന. കർണാടകയിൽ പ്രവേശിക്കാൻ തനിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ചൈന പ്രവേശിച്ചതുപോലെ ഞങ്ങളും പ്രവേശിക്കും. ഞങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമില്ല. ചർച്ചയിലൂടെ പരിഹരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കർണാടക മുഖ്യമന്ത്രി ഈ വിഷയത്തിൽ തീ കൊളുത്തുകയാണ്. മഹാരാഷ്ട്രയിൽ ദുർബലമായ സർക്കാരാണ് ഉള്ളത്,…

Read More
Click Here to Follow Us