ബെംഗളൂരു: കെആർ മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വൈകുമെന്ന് അധികൃതർ അറിയിച്ചു. മാർക്കറ്റിലെ തിരക്ക് കാരണം രാത്രിയിലും മറ്റുമാണ് നിർമ്മാണ, നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നത് പൂർത്തിയാകാനുണ്ട്. സെപ്റ്റംബറിനുളളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും നവീകരണത്തിനെതിരെ വ്യാപാരികളുടെ ഭാഗത്ത് നിന്ന് കടുത്ത എതിർപ്പും ഉയരുന്നുണ്ട്. തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് പ്രതിഷേധത്തിന് കാരണം. ഇതും നിർമ്മാണ പ്രവർത്തിയുടെ വേഗം കുറയ്ക്കുന്നുണ്ട്.
Read MoreTag: KR Market
അറവുശാലകൾക്ക് പൂട്ടിട്ട് ബിബിഎംപി
ബെംഗളൂരു: മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കെ ആർ മാർക്കറ്റിലെ അറവുശാലകൾ ബിബിഎംപി പൂട്ടിട്ടു. കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തെ തുടർന്നാണ് ബിബിഎംപി നടപടി. മാലിന്യ സംസ്കരണത്തിൽ തുടർച്ചയായി വീഴ്ച വരുത്തിയതാണ് നടപടി വേഗത്തിൽ ആക്കിയതെന്നു ബിബിഎംപി അറിയിച്ചു. ഇതേ കാരണത്താൽ ശിവാജി നഗർ, താനറി റോഡ് എന്നിവിടങ്ങളിലെ അറവുശാലകൾക്കും പൂട്ടു വീണിരുന്നു. മാലിന്യങ്ങൾ കുഴിച്ചു മൂടുന്നത് പകർച്ചവ്യാധികൾ കൂട്ടാൻ കാരണമായതായി ബിബിഎംപി അറിയിച്ചു.
Read Moreനഗരത്തിലെ കെ.ആർ.മാർക്കറ്റിനു സമീപം സ്ഫോടനം; 3 മരണം.
ബെംഗളൂരു: ഇന്ന് ഉച്ചക്ക് 12 മാണിയോട് കൂടി ബെംഗളൂരു കെ.ആർ മാർക്കറ്റിനു സമീപം ചമരാജ് പേട്ടയിലെ റയാൻ സർക്കിളിനടുത്തുള്ള ഒരു ഗോഡൗണിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. ഗോഡൗണിനകത്തുണ്ടായിരുന്ന രണ്ടുപേരും ഗോഡൗണിന് പുറത്ത് നിന്നിരുന്ന ഒരാളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ലെന്ന് ബെംഗളൂരു സൗത്ത് ഡി.സി.പി ഹരീഷ് പാണ്ഡെ പറഞ്ഞു. കമ്പനിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളോ…
Read Moreകെ. ആർ മാർക്കറ്റിൽ കോവിഡ് പരിശോധനകൾ ആരംഭിച്ചു ബി.ബി.എം.പി
ബെംഗളൂരു: ശ്രീകൃഷ്ണ ജയന്തി അടുത്തു വരുന്നതിനാൽ നഗരത്തിലെ കെ. ആർ മാർക്കറ്റിൽ ദിനം പ്രതി ജനത്തിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ മാർക്കറ്റിലെ എല്ലാ കച്ചവടക്കാരെയും അതുപോലെ മാർക്കറ്റിൽ ജോലി ചെയ്യുന്ന മുഴുവൻ അഥിതി തൊഴിലാളികളെയും കോവിഡ് പരിശോധനകൾക്ക് വിധേയരാക്കുമെന്ന് ബി.ബി.എം.പി മേധവി ഗൗരവ് ഗുപ്ത പറഞ്ഞു. ആദ്യഘട്ട പരിശോധനകൾ ഇന്നലെ ആരംഭിച്ചു. ഓരോ ദിവസം കഴിയും തോറും തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനോ ശെരിയായ രീതിയിൽ മുഖാവരണങ്ങൾ ധരിക്കാനോ ജനങ്ങൾ തയ്യാറാകാത്തത് അധികൃതരെ വലിക്കുന്നു. ബെംഗളൂരു ജില്ലയിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി…
Read More