അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയില്ല; ബസുകൾ കുടുംബാംഗങ്ങൾക്ക് കൈമാറി കർണാടക കോടതി

ബെംഗളൂരു : കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) റോഡപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് കർണാടക ജില്ലാ കോടതി ബുധനാഴ്ച രണ്ട് ബസുകൾ പിടിച്ചെടുത്ത് കുടുംബാംഗങ്ങൾക്ക് കൈമാറി. 2017 ഏപ്രിലിൽ ഹാവേരി ജില്ലയിലെ റാണിബെന്നൂരിന് സമീപം കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് കാറിൽ ഇടിച്ച് ദാവണഗരെ എവികെ കോളജിലെ പ്രൊഫസറായ നഞ്ചുണ്ടസ്വാമിയും സുഹൃത്തും മരിച്ചതായിരുന്നു അപകടം. നഞ്ചുണ്ടസ്വാമിയും സുഹൃത്തും മക്കളെ പരീക്ഷയ്ക്കായി ഹുബ്ബള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ രണ്ട് ആൺകുട്ടികൾക്കും പരിക്കേറ്റിരുന്നു.

Read More

ആർഎൻ നായക് കൊലപാതകം:  ബന്നൻജെ രാജ കുറ്റക്കാരനെന്ന് കോടതി 

ബെംഗളൂരു: 50-ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കർണാടകയിലെ മാഫിയ ഡോൺ രാജേന്ദ്ര കുമാർ എന്ന ബന്നൻജെ രാജയും മറ്റ് ഒമ്പത് പേരും മാർച്ച് 30 ബുധനാഴ്ച ബിജെപി നേതാവും ഖനി വ്യവസായിയുമായ ആർഎൻ നായക്കിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി. 2000ലെ കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം (കെ‌സി‌ഒ‌സി) ആക്‌ട് പ്രകാരമുള്ള കേസുകൾ കേൾക്കാൻ ബെലഗാവിയിലെ പ്രത്യേക കോടതി, 2013 ൽ കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിൽ ആർ എൻ നായക്കിനെ കൊലപ്പെടുത്തിയ കേസ് പരിഗണിക്കുകയായിരുന്നു. കെസിഒസി ആക്ട് പ്രകാരമുള്ള ആദ്യ…

Read More
Click Here to Follow Us