കാസർകോട്: കാറിൽ മദ്യക്കടത്ത് നടത്തി യുവാവ്. കിളിംഗാർ ജംഗ്ഷൻ സമീപം വച്ച് മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 388 .8 ലിറ്റർ കർണ്ണാടക മദ്യം എക്സൈസ് പിടികൂടി.കാസർകോട് മുട്ടത്തൊടി പട്ടുമൂല സ്വദേശി അബ്ദുൾ റഹിമാൻ ആണ് മദ്യക്കടത്ത് നടത്തിയത്. ബദിയടുക്ക റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിനുവിന്റെ നേതൃത്വത്തിൽ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യുട്ടി ചെയ്തു വരികയായിരുന്നതിനിടെ ആണ് മദ്യം പിടികൂടിയത്. പ്രതി ഓടി പോയതിനാൽ തത്സമയം അറസ്റ്റ് ചെയ്യാനായിട്ടില്ല. എക്സൈസ് സംഘത്തിൽ പി ഒ രാജീവൻ സിഒമാരായ ജനാർദ്ധനൻ, മോഹനകുമാർ എന്നിവർ പങ്കെടുത്തു.
Read More