പൃഥ്വിരാജ് ചിത്രം കടുവ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. ഷാജി കൈലാസ് എന്ന സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് നാലിന് ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. ആമസോൺ പ്രൈമിലൂടെ ആകും ഒടിടി സ്ട്രീമിംഗ്. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച ചിത്രം ആദ്യ നാല് ദിനങ്ങളിൽ മാത്രം 25 കോടി നേടിയിരുന്നു. പൃഥ്വിരാജിൻറെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷൻ ആയിരുന്നു ഇത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിമും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’…
Read MoreTag: Kaduva
കടുവയുടെ ഒ.ടി.ടി റിലീസ് തടയണം: പുതിയ പരാതിയുമായി കുറുവച്ചന്
കൊച്ചി: ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജൂലൈ ഏഴിനായിരുന്നു പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ട് ചിത്രം കടുവ തിയേറ്ററുകളില്‍ എത്തിയത്. മികച്ച വിജയം നേടിയ ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. അതെസമയം ചിത്രത്തിനെതിരെ വീണ്ടും ജോസ് കുരുവിനാക്കുന്നേല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുമെന്നും പാലാ സ്വദേശി കുറുവച്ചന് എന്ന് വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേല്‍ ആരോപിച്ചിരുന്നു. ഒടുവില്‍ സെന്‍സര്‍ ബോഡിന്റെ നിര്‍ദേശപ്രകാരം കടുവാക്കുന്നില്‍ കുറുവച്ചന് എന്ന പേര്…
Read Moreനാല് ദിവസം കൊണ്ട് ‘കടുവ’ നേടിയത് 25 കോടി
ജൂലൈ ഏഴിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കടുവ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം നടന് പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ കഴിയുമ്പോള്‍ കടുവയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്. ആദ്യനാല് ദിവസം കൊണ്ട് കടുവ നേടിയെടുത്തത് 25 കോടിയോളം രൂപയാണ്. ഇതോടെ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. കടുവ റിലീസ് ചെയ്തത് മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളില്‍ ആയിരുന്നു. വിവേക് ഒബ്റോയി…
Read Moreകടുവക്ക് അന്തിമവിധി; കുറുവച്ചനെന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ്
കൊച്ചി: കടുവ ’ ചിത്രത്തിന്റെ നിയമപോരാട്ടത്തിൽ അന്തിമവിധിയുമായി സെൻസർ ബോർഡ്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി ഉപയോഗിച്ചിരുന്ന കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെൻസര്‍ ബോർഡിന്റെ നിർദേശം. കടുവ എന്ന സിനിമയിൽ, പരാതിക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ ജീവിതത്തിന്റെ യഥാർഥ ചിത്രീകരണമാണെന്നു പറയാൻ കഴിയില്ലെന്നും പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നതൊന്നും ‘കടുവ’ എന്ന ചിത്രത്തിൽ ഇല്ലെന്നും സെൻസർ ബോർഡ് ഉത്തരവിൽ പറയുന്നു. കൂടാതെ സിനിമയിൽനിന്ന് ഒരു രംഗം പോലും ഒഴിവാക്കിയില്ലെന്നും സെൻസര്‍ ബോർഡിന് കാണാൻ കൊടുത്ത അതേ കോപ്പി തന്നെയാണ് തിയറ്ററുകളിലും റിലീസ് ചെയ്യുന്നതെന്നും…
Read Moreതടസ്സങ്ങൾക്ക് ഒടുവിൽ കടുവ നാളെ തിയേറ്ററിൽ എത്തും
പൃഥ്വിരാജ് ചിത്രം കടുവ റിലീസ് ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങൾ ഒഴിഞ്ഞു. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/ എ സർട്ടിഫിക്കേഷൻ ആണ് ലഭിച്ചിരിക്കുന്നത്. റിലീസ് തീയതിയിൽ അന്തിമ തീരുമാനമായതോടെ അഡ്വാൻസ് റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയ പരാതിയെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസിംഗിൽ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാൻ സെൻസർ ബോർഡിന് ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദ്ദേശം നൽകിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി…
Read Moreപൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ റിലീസ് മാറ്റി; പുതുക്കിയ തിയ്യതി പ്രഖ്യാപിച്ച് താരം
കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘കടുവ’യുടെ റിലീസ് തിയതി മാറ്റി. ചിത്രം ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ തന്റെ ചിത്രത്തിന്റെ റീലീസ് ജൂലൈ ഏഴിലേയ്ക്ക് മാറ്റിയതായി അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ‘കടുവ’ പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജിന് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ‘കടുവ’. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ്…
Read Moreകടുവ പ്രമോഷന്റെ ഭാഗമായി ബെംഗളൂരുവിൽ, പൃഥ്വിരാജിനെ കന്നഡ സംസാരിപ്പിച്ച് അവതരിക
ജൂൺ 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് കടുവ എത്തുന്നു. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ പ്രമോഷന് തിരക്കുകളിലാണ് ഇപ്പോൾ പൃഥ്വിരാജ്. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലാ യാണ് പ്രൊമോഷൻ പരിപാടികൾ നടക്കുന്നത്. കഴിഞ്ഞദിവസം പ്രമോഷനു വേണ്ടി ബെംഗളൂരുവില്‍ നടന് എത്തിയിരുന്നു. അവതാരക കന്നഡ ഭാഷയില്‍ പറഞ്ഞു കൊടുക്കുന്നതിനനുസരിച്ച് പൃഥ്വിരാജ് സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
Read More